ശനിയാഴ്‌ച, സെപ്റ്റംബർ 24, 2011

postheadericon ഒരു മണിയംപാറ കനവ്‌


മോണിട്ടറിലെ അക്ഷരങ്ങള്‍ സാന്ദ്രമായി;  കണ്ണുകള്‍ കൂമ്പിയടഞ്ഞു; കാല്പനികതകളുടെ ലോകത്തേക്ക്. 
അവിടെ APM ജി ഇരിക്കുന്നു;  അല്ല,   അത് APM ജിയുടെ അളിയനാണ്  ;  പിറകില്‍ നിന്നും ആരോ കൈയില്‍ പിടിച്ചു വലിക്കുന്നു.  അറിയോ?
ഉദ്വേഗത്തോടെ ഞാന്‍ ആ മുഖത്തേക്ക് നോക്കി.  ഈ മുഖം APM ജി യുടെ ഫേസ് ബുക്ക്‌ ആല്‍ബത്തില്‍ കണ്ടിട്ടുണ്ട്.  റിമാസ് !
APM ജി   തന്ന  തണുത്ത ബിയര്‍ ചുണ്ടോടടുപ്പിക്കുമ്പോള്‍,
 അപഗ്രതനതിന്റെ പുതിയ പതിപ്പുമായി  സലിം ഗുരുകുലം. APM ജിയുടെ   ലാപ്‌ ടോപ്പില്‍ മണിയം പാറ റൂം.  
ബ്രേകിംഗ് ഉണ്ടെങ്കിലും മുരളിയേട്ടന്റെ വാക്കുകള്‍ സരസമായി ഒഴുകുന്നു.  അദ്ധേഹത്തെ അലോസരപ്പെടുത്താന്‍  ജിബ്രാന്റെ ടെക്സ്റ്റ്‌കള്‍.   മാനവികത  കൊണ്ട് ഈശ്വരന്റെ  കരുണയെ ഊതി കെടുത്തുവാന്‍ മുരളിയേട്ടന്‍ ;    ജനകീയ ജനാധിപത്യത്തിന്റെ ഇടപെടലുകളെ ആശ്ലേഷിക്കുവാന്‍ ‍ മനസ്സ് വെമ്പുന്ന ജിബ്രാനും;  
ആര്‍വില്ല എന്ന ഭീതിയില്‍ നിന്നും മോചനം കൊടുക്കുന്ന സംഘടനയുടെ വാക്താവ്;  ഫോട്ടോയില്‍ കണ്ട ആള്‍ ആ സങ്കടനക്ക്  പറ്റിയ ആള്‍ അല്ല എന്ന് മനസ്സ് പറഞ്ഞു.   ഒരു പാവം .........
ആര്‍ വില്ലയുടെ ചങ്ങാതി സലിം പൊന്നാനിയെ ഇപ്പോള്‍ കാണാനില്ല.  ഇരുമ്പ് മറ റൂമില്‍ പോയി കംമ്യുനിസ്ടുകാര്‍ പറയുന്നത് കേട്ട് പഠിക്കുകയാണെന്നു ഒരു ശ്രുതി കേട്ടു.  ഹരിത റൂമില്‍ പോകാനുള്ള പാഥേയതിനായിരിക്കും;  
ജമ ആത് ഇസ്ലാമികാരെ  ഇപ്പോള്‍ മേമ്പോടിക്ക് പോലും കാണാനില്ല.  പരത്തി പറയുന്ന സുന്ദരന്‍ സഞ്ചാരിയും, ആവേശത്തോടെ ജമാഅത്തെ ഇസ്ലാമിയെ പ്രധിരോധിക്കുന്ന വള്ളിതോടികയും ഇന്നെവിടെ?
ജമാതിന്റെ രാഷ്ട്രീയം തൊടാതെ,  സാമൂഹ്യ പ്രശ്നങ്ങളുമായി ടീച്ചര്‍ ഇപ്പോഴും കടന്നു പോകുന്നു. 
ഒരു  ഭ്രമരതെ പോലെ പാഞ്ഞു നടക്കുന്ന റാക് - പ്രണയം തിങ്ങി വിങ്ങി നില്‍ക്കുന്ന ഒരു കവി ഹൃദയം; ഇനിയും അത് പ്രളയമായി ഒഴുകിയേക്കും.....
വാക്കുകള്‍ നിര്‍ഗളിക്കുന്ന ഇക്കാമ.........     കാണാനില്ല എന്ന് ചില താല്‍പര കക്ഷികള്‍ അഭ്യൂഹം പരതിയിട്ടും ഇന്നും സൌരഭ്യം പരത്തുന്ന ആ വാക്ക് ചാധുരി...... 
 മോഡിയുടെ മൂട് താങ്ങി അല്‍ ശ്യംസിനു  എപ്പോഴും ഡോട്ട് ഇടുന്ന രണ്ടു കുട്ടികളുടെ യുവാവായ വാപ്പ ;  തൌസീല്‍ . 
(ഒരു കുട്ടിയെ ഉള്ളു എന്ന് അവന്‍ ഇന്നലെ അറിയിച്ചിരുന്നു.....തിരുത്ത്‌... )

ലേഡീസ് ആന്‍ഡ്‌ ജെന്റില്‍ മാന്‍ ..... APM ജി  മൈക് എടുത്തു.....  അടുത്തത് എന്റെ ഊഴമാണ്.  എവിടെ മൗസ്. 
സാബ്ജി  ചായ് .....  ഓഫീസ് ബോയ്‌
ഉറക്ക ചടവോടെ ചായ ഊതി കുടിക്കുമ്പോള്‍  ഇടശ്ശേരികാരന്റെ കവിതകള്‍ ഓര്‍മകളില്‍ തത്തിക്കളിച്ചു.....

നീ കണ്ട സ്വപ്നം തകര്‍ന്നടിഞാതെവിടെ.....?
കാത്തിരിക്കാം ഞാന്‍ വീണ്ടും ആ സംഗമത്തിനായി......

3 അഭിപ്രായ(ങ്ങള്‍):

ഇടശ്ശേരിക്കാരന്(വെടിവട്ടം) പറഞ്ഞു...

ജമാതിന്റെ രാഷ്ട്രീയം തൊടാതെ, സാമൂഹ്യ പ്രശ്നങ്ങളുമായി ടീച്ചര്‍ ഇപ്പോഴും കടന്നു പോകുന്നു. ഈ വരി എനിക്കിഷ്ടായീ പൊളി ശരിക്കും ഇതുവായിച്ചപ്പോള്‍ റൂമിലിരിക്കുന്നതുപോലെ തോന്നിട്ടോ, നന്നായിട്ടുണ്ട് വളരെ സരസമായ രീതിയില്‍തന്നെ അവതരിപ്പിച്ചു.എല്ലാ ഭാവുകങ്ങളും നേരുന്നു

കീപ്പുറത്ത് പറഞ്ഞു...

ഇല്ലല്ല politrics നിന്നൊടൊരിക്കലും
ചൊല്ലില്ല ഞാനൊരു നന്ദിപ്പോലും
വെണങ്കിലെന്നെ നീ മേലിലുമിങ്ങനെ
വേധനിപ്പിച്ചു രസിച്ചു കൊള്ളൂ
ഹാ! നിന്റെ കയ്യിലെ കൂര്‍ത്ത മുള്ളൊക്കെയെന്‍‌
പ്രാണനില്‍ കുത്തിതറച്ചു കൊള്ളൂ !!!!

ഫസലുൽ Fotoshopi പറഞ്ഞു...

അതായത് ബാക്കി ഞങ്ങളെയൊന്നും പൊളിറ്റിക്സ് റൂമിൽ കണ്ടില്ലെന്നു.... ശക്തമായി പ്രതിഷേധിക്കുന്നു

Related Posts Plugin for WordPress, Blogger...

friends

Popular Posts

എന്നെക്കുറിച്ച്

Photoshop Malayalam

ജാലകം

ആകെ പേജ്‌കാഴ്‌ചകള്‍

Share