ചൊവ്വാഴ്ച, ഒക്‌ടോബർ 18, 2011

postheadericon അയാള്‍ കരയുകയാണ്...



നിങ്ങളുടെ നേതാവ് ഈ മാതിരി കരഞ്ഞത് ശരിയായില്ല``- കൊച്ചു കുട്ടികളെ പോലെ,
റൂമിലേക്ക്‌ കടന്നപ്പോള്‍ തന്നെ ജമാലിന്റെ  ഒളിയമ്പ്.   ദേവന്‍ മുഖം ഉയര്‍ത്താതെ  പുസ്തകത്തില്‍ തന്നെ മുഴുകി..  റൂമിയുടെ കവിതകളിലൂടെ ആത്മീയത തേടിയുള്ള യാത്രയിലാണ് ദേവന്‍.. പ്രവാസ ജീവിതത്തില്‍ ആകെയുള്ള മരുപ്പച്ച ഈ വായനയാണ്...

കമ്മ്യൂണിസത്തില്‍ നിന്നും ആത്മീയതയിലേക്കോ? 

ജമാലേ  ഞാന്‍ യാഥാര്‍ത്ഥ്യത്തെ അംഗീകരിക്കുന്നു... അതാണെന്റെ ആത്മീയത...
ഇവിടുത്തെ പാവപ്പെട്ടവന്റെ പ്രശ്നങ്ങളിലേക്ക് ഞാന്‍ തീര്‍ഥാടനം നടത്തുന്നു.. 
തന്മയീഭാവം... ഇലക്ട്രോണിക് കാല്‍ക്കുലേറ്റര്‍ വെച്ച് കണക്കു കൂട്ടുന്ന  നിനക്ക് അത് പറഞ്ഞാല്‍ മനസ്സിലാകില്ല.. ദേവന്‍ പുസ്തകം മടക്കി.

ചര്‍ച്ച ചൂട് പിടിയ്ക്കാന്‍ പോകുന്നു...  വരച്ചു കൊണ്ടിരുന്ന  ഫസലു കമ്പ്യൂട്ടറില്‍ നിന്നും ശ്രദ്ധ വിട്ടു ജമാലിന്റെ മുഖത്തേക്ക് നോക്കി...

ഓ  പിന്നെ,  ബ്ലോഗില്‍ ചെന്ന് നീ എന്റെ കവിത ഒന്ന് വായിച്ചു നോക്ക് ദേവാ.
അതില്‍ ദുഃഖം ഘനീഭവിച്ചു  നില്‍ക്കുകയാണ്.. അടര്‍ന്നു വീഴുന്ന കണ്ണീര്‍ മുത്തുകളിലാണ്
 അവരുടെ പ്രണയത്തെ ഞാന്‍ കോര്‍ത്തത്.. എന്നിട്ട് ആ എന്നോടാണോ  തന്മയീഭവത്തെ കുറിച്ച്...
ജമാല്‍ ഉടക്കാനാണ് ഭാവം...


സലീമും, ഇബ്രാഹിമും റൂമിലേക്ക്‌ വന്നത് വാ പൊത്തി  ചിരിച്ചു കൊണ്ടാണ്..
ഞങ്ങളുടെ  പാര്‍ടിയിലേക്ക് പോരെ ദേവാ.   ഈ കരച്ചില്‍ പാര്ടിയെക്കള്‍ അതാണ്‌ നിനക്ക് നല്ലത്...
സലിം കൈയിലിരുന്ന പ്രധിരോധതിന്റെ ലഖുലേഖ എടുത്തു മേശമേല്‍ വെച്ചു. 

ദേവന്‍ സോപ്പും,  തോര്‍ത്തും എടുത്തു കൊണ്ട് പുറത്തേക്കിറങ്ങി...
എല്ലാവരുടെയും ഡ്യൂട്ടി കഴിയാറായി; ഇനി  സൈനിക ലൈനിന്റെ കനല്‍ ‍ മനസ്സില്‍  ‍എരിയുന്ന മുരളിയേട്ടന്‍ വരും, വലതു പക്ഷത്തിന്റെ കൂടെ കൂടി തൊലി ഉരിയും..



നേതാവിന്റെ പാരലമെന്ററി വ്യാമോഹം ആണോ അദ്ധേഹത്തെ കരയിച്ചത്..
ദേവന്റെ ചിന്തകള്‍ കാട് കയറി... ബിംബങ്ങള്‍ ഉടയുന്നു.....

തല തോര്‍ത്തി തിരിച്ചു വരുമ്പോള്‍, ആബിദിന്റെ റൂമിലേക്ക്‌ നോട്ടം തെറ്റി... 
ഭിത്തിയില്‍ പച്ച ഫ്രൈമില്‍  ഒരു പുലി ജന്മം. 
ചാട്ടുളികള്‍  അചഞ്ചലമായി നേരിട്ട ആബിദിന്റെ നേതാവ്. 


ദേവന്റെ മനസ്സില്‍ ഇരുട്ട് മൂടി.. 
മനസ്സിന്റെ ഏതോ മൂലയില്‍ നിന്നും ഒരു മുദ്രാവാക്യം കേട്ടു;

രക്തസാക്ഷികള്‍ അമരന്മാര്‍. അമരന്മാരവര്‍ ധീരന്മാര്‍
ധീരന്മാരുടെ ചേതനയാണ്‌ ഞങ്ങടെ നെഞ്ചിലെ ചങ്കൂറ്റം...

3 അഭിപ്രായ(ങ്ങള്‍):

നാമൂസ് പറഞ്ഞു...

ഹാസ്യത്തിന്റെ മികവിലൊരു നല്ല 'സ്വര'ക്കൂട്ട്‌'.!

ഇടശ്ശേരിക്കാരന്(വെടിവട്ടം) പറഞ്ഞു...

ഹ ഹ ആഹ നര്‍മ്മത്തിലും മര്മ്മപരമായ വാക്കുകള്‍ കൊണ്ടുവന്നതില്‍ അഭിനന്തനങ്ങള്‍

ഫസലുൽ Fotoshopi പറഞ്ഞു...

ഈ പുതിയ രീതി കൊള്ളാം. മണിയമ്പാറ റൂമെന്തെന്നു അറിയാത്തവർക്കും ഇതു വായിച്ചാൽ മനസിലാകും.

Related Posts Plugin for WordPress, Blogger...

friends

Popular Posts

എന്നെക്കുറിച്ച്

Photoshop Malayalam

ജാലകം

ആകെ പേജ്‌കാഴ്‌ചകള്‍

Share