ഞായറാഴ്‌ച, ഡിസംബർ 11, 2011

postheadericon ചുവന്ന കണ്ണുകള്‍

ഒരാള്‍  റൂമിന്റെ  മൂലയില്‍ പൊറോട്ട കഴിച്ചു കൊണ്ടിരിക്കുന്നു...
മുറിയില്‍ വന്നപ്പോള്‍ മുതല്‍ അയാളെ ശ്രദ്ധിച്ചു.... ചുവന്ന കണ്ണുകള്‍...
റൂമിലെ ആരുടെയോ പരിചയക്കാരനാണ്‌...
മൂളിപ്പാട്ട് പാടിക്കൊണ്ട് കൈ കഴുകി അദ്ദേഹം തിരിച്ചു വന്നു...
പാട്ട് കര്‍ബലയെ കുറിച്ചാണ്.... എന്നെ നോക്കി ചിരിച്ചിട്ട് കസേരയില്‍ ഇരുന്നു...
കൈയില്‍ ഇരുന്ന സഞ്ചി തുറന്നു പുസ്തകങ്ങള്‍ എടുത്തു വായന തുടങ്ങി.....
പുസ്തകത്തിന്റെ പുറം ചട്ടയില്‍  കൂഫയിലെ പള്ളിയുടെ മിനാരങ്ങള്‍....
മിനാരങ്ങളിലെ വര്‍ണ്ണങ്ങള്‍ ഫസ് ലുവിന്റെ ഫോട്ടോഷോപ്പ് ചിത്രങ്ങള്‍ പോലെ..

ഈ റൂം  ഒരു വഴിയമ്പലമാണ്... പുതിയ  മുഖങ്ങള്‍ യാത്രക്കാരായി വന്നു കൊണ്ടിരിക്കും...

കഥയിലെ രാജ കുമാരനും രാജ കുമാരിയും ഒന്നാവാന്‍ പ്രാര്‍ത്ഥിച്ചു കൊണ്ട് വൈശാക് മോഹന്‍ പുസ്തകം മടക്കി കണ്ണടച്ചു...
റൂമിലെ ചെറുപ്പക്കാരന്‍... ഇന്റെര്‍നെറ്റിലെ  വികി പീഡിയയിലൂടെ ഊളിയിട്ടു ചരിത്രത്തിന്റെ ഗതി വിഗതികള്‍ പരിശോധിക്കുന്നവന്‍....

സുബൈര്‍ തന്ന മൌദൂദിയുടെ ഉര്‍ദു പ്രഭാഷണം കേള്‍ക്കാന്‍ ഹെഡ് ഫോണ്‍ എടുത്തു
വെച്ചപ്പോള്‍ ആരോ ഡോര്‍ തുറന്നു കടന്നു വന്നു...
ആരാ... ചുവന്ന കണ്ണുള്ള ആള്‍ ചോദിച്ചു.... 

എന്റെ പേര് ബിന്‍ ഹുസൈന്‍... അബ്ദുള്‍ റഹ്മാന്‍ ബിന്‍ ഹുസൈന്‍...
പേര് ജെയിംസ്‌ ബോണ്ട്‌ സിനിമയില്‍ പറയുന്നത് പോലെ ഉണ്ടല്ലോ...
മൈ  നെയിം ഈസ്‌ ബോണ്ട്‌;  ജെയിംസ്‌ ബോണ്ട്‌... ചുവന്ന കണ്ണുകളില്‍ പരിഹാസം...
അത് ചില ബുദ്ധിയില്ലാത്ത പനം കോട്ടികള്‍ക്ക്  തോന്നും... വന്നയാള്‍ തിരിച്ചടിച്ചു..  
ചുവന്ന കണ്ണുകള്‍ പുസ്തകത്തിലേക്ക് തിരിഞ്ഞു...

ബിന്‍ ഹുസൈന്‍ ഇബ്രാഹിമിന്റെ ബെഡിനടുത്തേക്ക്  നീങ്ങി....
ഇവര്‍ പ്രധിരോധക്കാരാണ്... വൈശാഖ് മോഹന്‍ എന്നോട് പറഞ്ഞു...


അതെ ഞങ്ങള്‍ നീതി നിഷേധത്തെ എതിര്‍ക്കുന്നു. അതുകൊണ്ട് ഇവിടത്തെ മാധ്യമങ്ങള്‍ ഞങ്ങളെ തീവ്രവാദികള്‍ ആക്കി...

നിങ്ങളുടെ പ്രവര്‍ത്തി അങ്ങനെ അല്ലെ? ഞാന്‍ ചോദിച്ചു...

താങ്കള്‍ ഒരു വഹ്ഹാബി ആണല്ലേ? അത് കൊണ്ട് അങ്ങനെ തന്നെ ചോദിക്കണം.. ഹംഫെറുടെ കഥ വായിച്ചാല്‍ വഹ്ഹാബിസം മനസ്സിലാകും... ബിന്‍ ഹുസൈന്‍ പറഞ്ഞു...


ചുവന്ന കണ്ണുകള്‍ പുസ്തകത്തില്‍ നിന്നും ജിജ്ഞാസപൂരിതമായി ഉയര്‍ന്നു...


 അത് ഇസ്ഫാഹാനില്‍ നിന്നും ഉയര്‍ന്ന  കുബുദ്ധി ആണ് ബിന്‍...
താങ്കളുടെ പാര്‍ടിയെ തീവ്രവാദി ആക്കാന്‍ ഇന്നത്തെ മാധ്യമങ്ങള്‍ക്ക് കഴിയുമെങ്കില്‍ എന്ത് കൊണ്ട് 200 കൊല്ലം മുമ്പ് ജീവിച്ചിരുന്ന ശൈഖിനെ താറടിക്കാന്‍ ഒരു കഥ എഴുതിക്കൂടാ?
ഇസ്ലാമിലെ ഏതെങ്കിലും ആശയം അദ്ധേഹത്തിന്റെ ആശയവുമായി കലഹിക്കുന്നുണ്ടോ?

 ആശയത്തെ ആശയം കൊണ്ട് നേരിടാന്‍ കഴിയാതെ കര്‍ബലയില്‍
 പിന്നില്‍ നിന്നും കുത്തിയ  കുന്തം  കൊണ്ട് ഇസ്ലാമിനെ പുനരുദ്ധരിക്കാന്‍ ഇറങ്ങിയ ഇസ്ഫാഹാനിലെ സൃഗാല ബുദ്ധിയാണ് അതിനു പിന്നില്‍... 

ബിന്‍ ഹുസൈന്‍ ചുവന്ന കണ്ണുള്ള ആളെ നോക്കി... മുഹറം പത്തിന്
നെറ്റിയില്‍  വെട്ടിയ ഉണങ്ങാത്ത മുറിവില്‍ നിന്നും രക്തം കിനിഞ്ഞു....
അയാള്‍ പുസ്തകം മടക്കി വാതിലിനടുത്തേക്ക് നടന്നു..
READ MORE - ചുവന്ന കണ്ണുകള്‍
ബുധനാഴ്‌ച, നവംബർ 30, 2011

postheadericon വിപ്ലവത്തിന്റെ പരിണതികള്‍





ആചാര്യന്റെ പുസ്തകത്തില്‍ നിന്നും കണ്ണ് പിന്‍വലിഞ്ഞപ്പോള്‍ ടെലിവിഷനിലൂടെ  മുല്ലപ്പൂ വിപ്ലവത്തിന്റെ ഗന്ധം മുറിയിലാകെ പരന്നു. ആചാര്യന്റെ ദീര്‍ഘ ദൃഷ്ടി എത്ര സാര്‍ഥകമായി പുലരുന്നു...ഇന്നലെ വാങ്ങിയ സാമ്രാജ്യത്തിന്റെ ഉല്‍പ്പന്നമായ കോള പൊട്ടിച്ച പോലെ മനസ്സ് നുരകുത്തി ചാടി.

വിപ്ലവം തുടങ്ങിയിട്ടേയുള്ളു... ഇതിന്റെ ഒടുക്കത്തില്‍  ഇങ്ങു മലബാറിലെ സമുദായ പാര്‍ട്ടിക്ക് വരെ കാല്‍ ഇടറും... ആ ശൂന്യതയിലേക്ക് ഞങ്ങളുടെ ഊഴമാണ്....
ഇന്നലെകളില്‍ ഞങ്ങള്‍ക്ക്  തെറ്റ് പറ്റിയെന്നു  സാമ്രാജ്യത്തിന്റെ വൈതാളികന്മാര്‍ ചുവരുകളില്‍ എഴുതി...

ശരിയാണ്...
വിപ്ലവത്തിന്റെ വഴിയടയാളങ്ങള്‍ കാലത്തിന്റെ പ്രയാണത്തില്‍ മുങ്ങിപ്പോയി...
മൂല്യങ്ങളുടെ ഉറപ്പുകള്‍  വോട്ട് വാങ്ങിച്ചവര്‍ ചവറ്റു കൊട്ടയില്‍ എറിഞ്ഞു.
പക്ഷെ...
ഇവിടെയും ഞങ്ങള്‍ തിരിച്ചു വരും.....
ദൈവേതര മാര്‍ഗത്തിലൂടെ ഒരു വിപ്ലവം....
സുബൈര്‍   പെട്ടി തുറന്നു.. പെട്ടിയില്‍ മടക്കി വെച്ച മൂന്നു നിറമുള്ള കൊടി.... ആയത്തുള്ളയുടെ വിപ്ലവ കൊടി...

അടുത്ത തവണ നാട്ടില്‍ പോകുമ്പോള്‍ എങ്കിലും നമ്മുടെ പാര്‍ടിക്ക് വോട്ട് ചെയ്യണം... ജാഫര്‍ സാഹിബിന്റെ ക്ലാസ്സ്‌ മനസ്സില് കുളിര്‍ കോരിയിട്ടു.
സാമ്രാജ്യത്വം തുലയട്ടെ... ഇന്നലെ കുടിച്ചു ബാക്കിയിരുന്ന കോള സുബൈര്‍ ജനലിലൂടെ പുറത്തേക്ക് എറിഞ്ഞു...

റോഡിലൂടെ നടന്നു ഇബ്രാഹിമിന്റെ കടയിലേക്ക്.. ന്യൂസ്‌ പേപ്പര്‍ സ്റ്റാന്‍ഡില്‍ തേജസ്സോടെ ഇന്നത്തെ പത്രം...
ഇത് വായിച്ചിട്ടാണ് പൊന്നാനിയിലെ സലിം പ്രധിരോധിക്കുന്നത്...
വാര്‍ത്തകളിലൂടെ സഞ്ചരിക്കുമ്പോള്‍ നമ്മുടെ ക്ഷേമ പാര്‍ടിയെ പറ്റി കണ്ണില്‍ തടഞ്ഞു...
കൈകള്‍ വിറച്ചു...
നമ്മുടെ പാര്‍ടിയിലെ കാര്യപ്പെട്ട ആള്‍.....
റൂമിലെ ഡെന്നി തോമസ്‌ പുകഴ്ത്തുന്ന മോഡിയുടെ ഫാസിസ്റ്റ്‌ പാര്‍ട്ടിയിലേക്ക്..



കക്ഷത്തില്‍ ഇരുന്ന വഴിതിരിവിന്റെ പത്രം താഴെ വീണു... വിപ്ലവം അതിലെ പോയ വാഹനത്തിന്റെ പൊടിയില്‍ അലിഞ്ഞു ചേര്ന്നു.....





READ MORE - വിപ്ലവത്തിന്റെ പരിണതികള്‍
ഞായറാഴ്‌ച, ഒക്‌ടോബർ 30, 2011

postheadericon പടരുന്ന വള്ളികള്‍

ബസിനുള്ളില്‍ ഇരുട്ടാണ്‌.... പുറത്തു മഴ പെയ്യുന്നു... 
ഡ്രൈവറുടെ മുമ്പിലുള്ള ദൈവങ്ങളുടെ ചിത്രത്തിന്  മുമ്പില്‍ ഒരു ചെറിയ ബള്‍ബ്‌ എരിയുന്നുണ്ട്‌...
ചിത്രങ്ങള്‍  മതേതരത്വം വിളിച്ചോതുന്നു.... മഞ്ഞക്കുളം ഔലിയായും, വേളാങ്കണ്ണി മാതാവും, ചോറ്റാനിക്കര അമ്മയും....
മഞ്ഞയും, ചുവപ്പും ചരടുകള്‍ കൊണ്ട് നിറഞ്ഞ ഡ്രൈവറുടെ കൈകള്‍ ഗിയറില്‍ അഭ്യാസം തുടര്‍ന്നു... 
സലിം തന്റെ തെറുത്തു വെച്ചിരുന്ന ഷര്‍ട്ട്‌ന്റെ മടക്കില്‍ തപ്പി നോക്കി...
 സിദ്ധന്‍  മന്ത്രിച്ചു തന്ന ചെമ്പ് തകിടാണ്...
ഈ ചെമ്പ് തകിട് കൊണ്ടുപോയി യാത്രക്കുള്ള ബാഗിന്റെ ഉള്ളില്‍ വെച്ചാല്‍ യാത്ര സുഖകരമാകും...
എത്രയോ ചരടുകള്‍ ചെറുപ്പം മുതല്‍ സിദ്ധന്‍ മന്ത്രിച്ചു  തന്നിരിക്കുന്നു... 
ചെറുപ്പത്തില്‍ `ഡ്രാക്കുളയുടെ``  നോവല്‍ വായിച്ചു പനിച്ചു കിടന്നപ്പോള്‍ ഒറ്റ ഊത്ത് കൊണ്ടാണ് സിദ്ധന്‍ പനി മാറ്റിയത്...

അളിയന്‍ അയച്ചു തന്ന ഒരു വിസയിലും ഇവിടെ നിന്നും കയറിപ്പോകാന്‍ കഴിഞ്ഞില്ല.. എന്തെങ്കിലും പ്രശ്നങ്ങള്‍ വഴി മുടക്കി...
മെഡിക്കല്‍ വരെ കഴിഞ്ഞിട്ടും ഒരു തവണ പോകാന്‍ കഴിഞ്ഞില്ല...
അന്ന് കൂട്ടുകാരുടെ എല്ലാം വീട്ടില്‍  പോയി യാത്ര ചോദിച്ചു കെട്ടിപ്പിടിച്ചു കരഞ്ഞതാണ്...
ഇപ്പോള്‍ ആളുകളുടെ മുഖത്ത് നോക്കാന്‍ ഒരു മടി...
ആര് നോക്കി ചിരിച്ചാലും എന്നെ കളിയാക്കുന്നതാണോ എന്നൊരു സംശയം... മണിയംപാറ  കവലയിലേക്കു ഇറങ്ങാനേ കഴിയില്ല. 
രാവിലെ മുതല്‍ ഇബ്രാഹിം അവിടെ ഉണ്ടാകും... അവന്റെ ഒരു പൂ കച്ചോടം...
ബിന്‍ ഹുസൈന്റെ കാര്യം പറയാനേ ഇല്ല.  ദ്വയാര്‍ത്ഥ പ്രയോഗത്തില്‍ ഉസ്താദ് ആണല്ലോ...  
കുലുക്കത്തോടെ ബസ്‌ നിന്നു... മഴ ഇപ്പോഴും ചാറുന്നുണ്ട്.... ചെളി വെള്ളത്തിലൂടെ മുമ്പോട്ടു നടന്നു...
വീട്ടിലെത്തിയ പാടെ ബാഗിനുള്ളില്‍ അടിയിലായി തകിട് വെച്ചു... എന്തെല്ലാമോ അറബിയില്‍ എഴുതിയിട്ടുണ്ട്...
 മുകളില്‍ ഡ്രസ്സ്‌ എല്ലാം എടുത്തു വെച്ചു, ഇനി ആരും കാണില്ല ..

എയര്‍ ഹോസ്റ്റെസ്സിന്റെ ആന്ഗ്യം ശ്രദ്ധിക്കാതെ എല്ലാവരും വിമാനം ഇറങ്ങുന്നതിനു മുമ്പേ എഴുന്നേറ്റു..
ചെമ്പ് തകിടിന്റെ പോരിശ കൊണ്ടാകാം എല്ലാ പെട്ടെന്ന് കഴിഞ്ഞു, ഇനി കസ്റ്റംസ് ക്ലിയറന്‍സ് മാത്രമേ ഉള്ളു..
ബാഗുകളും, പെട്ടികളും ഓടിക്കൊണ്ടിരുന്നു..  കൂടെ വന്നവര്‍ക്കെല്ലാം അവരുടെ ലഗ്ഗേജ് കിട്ടി.  എന്റെ ബാഗിനെന്തു പറ്റി?  
വിമാനത്തില്‍ വെച്ചു പരിചയപ്പെട്ട ജമാലുദ്ധീനോട് പരിഭവം പറഞ്ഞു നിരാശയോടെ എയര്‍ പോര്ടിനു പുറത്തു കടന്നു.. 
അതാ അവിടെ... എന്റെ ബാഗ് കൈയില്‍ പിടിച്ച ഒരാളെ പോലീസ് അകമ്പടിയോടെ കൊണ്ട് പോകുന്നു..കൂടെ മത കാര്യ പോലീസും...
ജമാലുദ്ധീനെ അതാ എന്റെ ബാഗ്. അയാളുടെ കൈയില്‍ ..
തുറിച്ചു നോക്കിക്കൊണ്ട്‌ ജമാലുദ്ധീന്‍ പറഞ്ഞു... നിനക്കറിയാമോ ആ ബാഗിനുള്ളില്‍ മന്ത്രവാദ തകിടുണ്ടായിരുന്നു... ഇത് സൗദി അറേബ്യ ആണ് എന്നോര്‍ത്താല്‍ എല്ലാവര്ക്കും നല്ലത്...
ജമാലുദ്ധീന്‍ സ്വയം പറഞ്ഞു കൊണ്ട് നടന്നു നീങ്ങുമ്പോള്‍ അരയില്‍ കെട്ടിയിരിക്കുന്ന എലെസിന്റെ തണുപ്പ് സലീമിന്റെ ഞരമ്പിലേക്ക്  പടര്‍ന്നു...
READ MORE - പടരുന്ന വള്ളികള്‍
ചൊവ്വാഴ്ച, ഒക്‌ടോബർ 18, 2011

postheadericon അയാള്‍ കരയുകയാണ്...



നിങ്ങളുടെ നേതാവ് ഈ മാതിരി കരഞ്ഞത് ശരിയായില്ല``- കൊച്ചു കുട്ടികളെ പോലെ,
റൂമിലേക്ക്‌ കടന്നപ്പോള്‍ തന്നെ ജമാലിന്റെ  ഒളിയമ്പ്.   ദേവന്‍ മുഖം ഉയര്‍ത്താതെ  പുസ്തകത്തില്‍ തന്നെ മുഴുകി..  റൂമിയുടെ കവിതകളിലൂടെ ആത്മീയത തേടിയുള്ള യാത്രയിലാണ് ദേവന്‍.. പ്രവാസ ജീവിതത്തില്‍ ആകെയുള്ള മരുപ്പച്ച ഈ വായനയാണ്...

കമ്മ്യൂണിസത്തില്‍ നിന്നും ആത്മീയതയിലേക്കോ? 

ജമാലേ  ഞാന്‍ യാഥാര്‍ത്ഥ്യത്തെ അംഗീകരിക്കുന്നു... അതാണെന്റെ ആത്മീയത...
ഇവിടുത്തെ പാവപ്പെട്ടവന്റെ പ്രശ്നങ്ങളിലേക്ക് ഞാന്‍ തീര്‍ഥാടനം നടത്തുന്നു.. 
തന്മയീഭാവം... ഇലക്ട്രോണിക് കാല്‍ക്കുലേറ്റര്‍ വെച്ച് കണക്കു കൂട്ടുന്ന  നിനക്ക് അത് പറഞ്ഞാല്‍ മനസ്സിലാകില്ല.. ദേവന്‍ പുസ്തകം മടക്കി.

ചര്‍ച്ച ചൂട് പിടിയ്ക്കാന്‍ പോകുന്നു...  വരച്ചു കൊണ്ടിരുന്ന  ഫസലു കമ്പ്യൂട്ടറില്‍ നിന്നും ശ്രദ്ധ വിട്ടു ജമാലിന്റെ മുഖത്തേക്ക് നോക്കി...

ഓ  പിന്നെ,  ബ്ലോഗില്‍ ചെന്ന് നീ എന്റെ കവിത ഒന്ന് വായിച്ചു നോക്ക് ദേവാ.
അതില്‍ ദുഃഖം ഘനീഭവിച്ചു  നില്‍ക്കുകയാണ്.. അടര്‍ന്നു വീഴുന്ന കണ്ണീര്‍ മുത്തുകളിലാണ്
 അവരുടെ പ്രണയത്തെ ഞാന്‍ കോര്‍ത്തത്.. എന്നിട്ട് ആ എന്നോടാണോ  തന്മയീഭവത്തെ കുറിച്ച്...
ജമാല്‍ ഉടക്കാനാണ് ഭാവം...


സലീമും, ഇബ്രാഹിമും റൂമിലേക്ക്‌ വന്നത് വാ പൊത്തി  ചിരിച്ചു കൊണ്ടാണ്..
ഞങ്ങളുടെ  പാര്‍ടിയിലേക്ക് പോരെ ദേവാ.   ഈ കരച്ചില്‍ പാര്ടിയെക്കള്‍ അതാണ്‌ നിനക്ക് നല്ലത്...
സലിം കൈയിലിരുന്ന പ്രധിരോധതിന്റെ ലഖുലേഖ എടുത്തു മേശമേല്‍ വെച്ചു. 

ദേവന്‍ സോപ്പും,  തോര്‍ത്തും എടുത്തു കൊണ്ട് പുറത്തേക്കിറങ്ങി...
എല്ലാവരുടെയും ഡ്യൂട്ടി കഴിയാറായി; ഇനി  സൈനിക ലൈനിന്റെ കനല്‍ ‍ മനസ്സില്‍  ‍എരിയുന്ന മുരളിയേട്ടന്‍ വരും, വലതു പക്ഷത്തിന്റെ കൂടെ കൂടി തൊലി ഉരിയും..



നേതാവിന്റെ പാരലമെന്ററി വ്യാമോഹം ആണോ അദ്ധേഹത്തെ കരയിച്ചത്..
ദേവന്റെ ചിന്തകള്‍ കാട് കയറി... ബിംബങ്ങള്‍ ഉടയുന്നു.....

തല തോര്‍ത്തി തിരിച്ചു വരുമ്പോള്‍, ആബിദിന്റെ റൂമിലേക്ക്‌ നോട്ടം തെറ്റി... 
ഭിത്തിയില്‍ പച്ച ഫ്രൈമില്‍  ഒരു പുലി ജന്മം. 
ചാട്ടുളികള്‍  അചഞ്ചലമായി നേരിട്ട ആബിദിന്റെ നേതാവ്. 


ദേവന്റെ മനസ്സില്‍ ഇരുട്ട് മൂടി.. 
മനസ്സിന്റെ ഏതോ മൂലയില്‍ നിന്നും ഒരു മുദ്രാവാക്യം കേട്ടു;

രക്തസാക്ഷികള്‍ അമരന്മാര്‍. അമരന്മാരവര്‍ ധീരന്മാര്‍
ധീരന്മാരുടെ ചേതനയാണ്‌ ഞങ്ങടെ നെഞ്ചിലെ ചങ്കൂറ്റം...
READ MORE - അയാള്‍ കരയുകയാണ്...
ചൊവ്വാഴ്ച, ഒക്‌ടോബർ 11, 2011

postheadericon ദൈവത്തിന്റെ പുസ്തകം





സ്വത്വ ബോധം വര്‍ഗ ബോധത്തിന് അടിപ്പെടണം എന്നറിഞ്ഞപ്പോഴാണ് ലോക്കല്‍ സെക്രട്ടറി യോട്  തെറ്റിപ്പിരിഞ്ഞത്..   സ്വത്വ   ബോധം പുരോഗമനപരം    അല്ലത്രേ....
ഉസ്താദിന്റെ ഘോര  പ്രസംഗം എന്നിലെ എന്നെ അപ്പോഴേക്കും ത്രസിപ്പിച്ചിരുന്നു.... ബോലോ തക്ബീര്‍ വിളികളില്‍ എന്റെ രോമ കൂപങ്ങള്‍ എഴുന്നേറ്റു...
 നമുക്ക് ഒരു പഞ്ചായത്ത്  പോലും  ഭരിക്കണ്ട...  
ഈ വ്യവസ്ഥിതിയോട് നമ്മള്‍ ഒറ്റയ്ക്ക് പോരാടും... നമ്മുടെ ആത്മീയ നേതാവിന്റെ മാര്‍ഗത്തില്‍...

കാലം കടന്നു,  നമുക്കും പഞ്ചായത്ത് ഭരിക്കണം... ഉസ്താദിനു പുതിയ ഉള്‍വിളി ഉണ്ടായി...
വാല്മീകിയുടെ പിന്തുടര്‍ച്ചയായ  കീഴാള ജന്മങ്ങളെ നമ്മള്‍ ഉദ്ധരിക്കും...
 പുതിയ ഇതിഹാസം നമ്മള്‍ രചിക്കും.
എന്റെ സ്വത്വ ബോധം  കീഴാള രാഷ്ട്രീയതിലേക്കു സന്നിവേശം നടത്തി...

`നീ ആകെ മാറിയിരിക്കുന്നു`` എന്നെ കണ്ടപ്പോള്‍  ലോക്കല്‍ സെക്രട്ടറി പറഞ്ഞു...
 മര്‍ദ്ധക മുതലാളിത്തത്തിന്റെ ആദ്യ രൂപമായി ഹാബേല്‍, ഖാബേല്‍ സംഘട്ടനത്തെ ഞാന്‍ പുനരാഖ്യാനിച്ചു.. മതവും ഒരു പ്രത്യയ ശാസ്ത്രം തന്നെ.
രാഷ്ട്രീയ ഇസ്ലാം എന്നെ കോള്‍മയിര്‍ കൊള്ളിച്ചു..

കീഴാള കുടിലുകള്‍  ഇസ്ലാമിക പ്രത്യയ ശാസ്ത്രത്തിന്റെ ഉല്‍ബോധന വേദികളായി. 
ഇവരുടെ വോട്ട് കൊണ്ടേ ജയിക്കാന്‍ കഴിയൂ.  പക്ഷെ അവരുടെ മത്തിക്കറിയും ചോറും കണ്ടു ഞാന്‍ ഓക്കാനിച്ചു.


വാര്‍ക്കപ്പണിക്ക് കമ്പി വളച്ചു കൊണ്ടിരുന്ന എന്റെ അയല്‍ക്കാരന്‍ സുല്ത്താന് പെട്ടെന്ന് അജ്മീറില്‍ നിന്നും ഒരു വിളി .. അയാള്‍ ബോധം കേട്ട് വീണു..   ഭ്രാന്തിന്റെ ആത്യന്തികതയില്‍ ദിവ്യനായി  പരിണമിച്ചു..  അയാളുടെ മുറുക്കി  തുപ്പലില്‍ ആള്‍ക്കൂട്ടം പുതിയ വെളിപാടുകള്‍ക്കായി  കാതോര്‍ത്തു. ...
 ഓടി മറഞ്ഞ വിദേശ ബ്രാന്‍ഡ്‌ കാറുകളില്‍  ചെമ്പ് തകിടുകള്‍ തൂങ്ങിയാടി.
ലോക്കല്‍ സെക്രട്ടറി റാതീബിന്റെ നെയ്ചോറിലൂടെ  സിദ്ധനിലേക്ക് പുരോഗമിച്ചു...    

അന്ന് നടന്നു   പോകുമ്പോള്‍  അയാളുടെ വീടിനു മുമ്പില്‍ ഉസ്താദിന്റെ കാര്‍..   
സുല്‍ത്താന്റെ കൂടെ അദ്ദേഹം ഇറങ്ങിവരുന്നു...
എനിക്കൊരു ആത്മീയ നേതാവിനെ കിട്ടി, സുല്‍ത്താനെ ചൂണ്ടിക്കൊണ്ട്
ഉസ്താദ് എന്നോട്  പറഞ്ഞു...
 സുല്‍ത്താന്റെ ചുവന്ന തുപ്പല്‍ താടിയിലൂടെ ഒലിച്ചിറങ്ങി.. അത് കണ്ടു ഉസ്താദ് നിര്‍ വൃധി കൊണ്ടു...

ഞാന്‍ കുന്നിറങ്ങി  സത്യത്തിന്റെ പ്രബോധകനായി  കുടിലുകളിലേക്ക് നടന്നു....  എന്റെ കൈയില്‍ ദൈവത്തിന്റെ പുസ്തകമുണ്ടായിരുന്നു...   
READ MORE - ദൈവത്തിന്റെ പുസ്തകം
വ്യാഴാഴ്‌ച, സെപ്റ്റംബർ 29, 2011

postheadericon മരുഭൂമികള്‍ ഉണ്ടാകുന്നത്.....

കുടപ്പനക്കല്‍ തറവാട്ടില്‍ പോയി ആമീന്‍ പറയുന്ന   സി പി  ഐ ലെ റഹ്മതുള്ള....,
മര്‍ഡോക്കിന്റെ ഏഷ്യാനെറ്റില്‍ കിറി കോട്ടി ചിരിക്കുന്ന ബ്രിട്ടാസ്,
രാഷ്ടീയത്ത്തിലെ ആദര്‍ശത്തെ  തള്ളി പറഞ്ഞു കൊണ്ട് അരാഷ്ട്രീയത്തിനു ഊര്‍ജം പകരുകയാണ് ലാട വൈദ്യര്‍ മൈകിലൂടെ..
  
മണിയം പാറ വിട്ടു അനന്ത വിഹായസ്സിലേക്ക് പറന്നുയരാന്‍ റാക്കിന്റെ നിര്‍ബന്ധം.
വ്യവസ്ഥിതിയുടെ ഭാഗമാകരുത്.. നാട്യങ്ങളുടെ സമൂഹത്തെ  മിമിക്രി യിലൂടെ പരിഹസിക്കുന്ന 
 നിഷ്കളങ്കന്റെ ഉപദേശം കാതുകളില്‍ പ്രധി ധ്വനിച്ചു...
 റാക്ക് തുടര്‍ന്നു..     അപായകരമായ വായനയിലൂടെയെ തീഷ്ണമായ ജീവിതത്തിന്റെ
കഥ പറയാന്‍ പറ്റൂ..  ഞാന്‍ ഒരു കഥയുടെ പണിപ്പുരയിലാണ്...  ...
താങ്കള്‍ വായിക്കാറുണ്ടോ?   ഉണ്ട്... ബാലരമ, ബോബനും മോളിയും... 
വാല് നീട്ടുമ്പോള്‍ കപീഷ് അനുഭവിക്കുന്ന പ്രാണ വേദനയുടെ കനലുകള്‍
 എന്നെ ഇരുത്തി ചിന്തിപ്പിച്ചിട്ടുണ്ട്... തമാശ കേട്ടപോലെ റാക്ക് ചിരിച്ചു...
ബ്ലോഗിലേക്ക് ക്ഷണിക്കാന്‍ റൂമില്‍ ടെക്സ്റ്റ്‌ അടിക്കുമ്പോള്‍, മഹാ പാമരന്‍ ബ്ലോഗ്‌ ലിങ്കിനെ 
 കപീഷിന്റെ വാല്‍ നീട്ടലുമായി ഉപമിക്കുന്നു.. ആര്‍ദ്രത ഇല്ലാത്ത മനുഷ്യന്‍...
 ഈ ആര്‍ദ്രത ഇല്ലായ്മയുടെ ആത്യന്തികതയിലാണോ മരുഭൂമികള്‍ ഉണ്ടാകുന്നത്....

 കഭി, കഭി മേരെ ദില്‍ മേം ...ഒരു മൂളിപ്പാട്ടുമായി ജിബ്രാന്‍.   
അപ്പോള്‍  കബീക്ക റൂമിലേക്ക്‌ കടന്നു വന്നു....  ഇന്നെനിക്കു വന്നപ്പോള്‍ തന്നെ ആര്‍ വില്ല അഡ്മിന്‍ കോട്ട് എടുത്തു തന്നു....
വെറുതെ അഡ്മിന്‍ പാനെലില്‍ ‍ പോയി ചെക്ക് ചെയ്തപ്പോള്‍, ബാന്‍ ലിസ്റ്റില്‍ ഇക്കാമ കിടക്കുന്നു... ചൂട് കൊണ്ട് ആളാകെ മാറിയിരിക്കുന്നു...
കൂടെ ഉള്ളവര്‍  മൈക് ചാടുന്ന തെമ്മാടികളും, വൃത്തികേട് ടെക്സ്റ്റ്‌ ചെയ്യുന്ന  ഞരമ്പ്‌ രോഗികളും...
ഇകാമയെ കാണാന്‍ ഇല്ല എന്ന അഭ്യൂഹം ഈയിടെ പ്രചരിച്ചിരുന്നു.... പക്ഷെ ഈ കോലത്തില്‍ കണ്ടു മുട്ടും എന്ന് ഞാന്‍ പ്രതീക്ഷിച്ചില്ല..
വീഡിയോ കാമില്‍ ചുവന്ന സ്ലീവ് ലെസ്സ് ബനിയന്‍ ഇട്ടു കണ്ടിരുന്നു....കുറെ മുമ്പ്.. 
ഇത് ചരിത്രത്തിന്റെ  കാവ്യ നീതിയാണ് ഇക്കാമേ... അദ്ദേഹം ചോദ്യ ഭാവത്തില്‍ മുഖത്തേക്ക് നോക്കി...
താങ്കള്‍ക്കറിയുമോ ഇക്കാമ ഇല്ലാത്തവന്റെ ദുഖം?  പോക്കെറ്റ്‌ അടിച്ചു പോയ ഇക്കാമക്ക് വേണ്ടി എത്ര നാള്‍ ഞാന്‍ ജവാസാത്ത് ഓഫീസ് കയറി ഇറങ്ങി...
പോലിസിനെ പേടിച്ചു നടന്ന ആ ഇരുണ്ട ദിനങ്ങള്‍....  മുംബൈയിലെ ശീതീകരിച്ച റൂമില്‍ ഇരുന്നു ഈ ദുഖങ്ങള്‍ അറിയാതെ  താങ്കള്‍  തമാശ പറയുന്നു.... ഇക്കാമ കാണാന്‍ ഇല്ല എന്ന്....
വിയര്‍പ്പു തുടച്ചു ഗുഡ് ബൈ ഐക്കണ്‍ ഇട്ടു തിരിഞ്ഞു നടക്കുമ്പോള്‍ ആ കണ്ണുകളില്‍  കുറ്റബോധം  ഇമവെട്ടിയിരുന്നോ? 
അപ്പോഴും ഒരു ചോദ്യം ബാക്കി നിന്നു, ആരായിരിക്കും ഇക്കാമയെ പൂട്ടിയിട്ടത്? 
READ MORE - മരുഭൂമികള്‍ ഉണ്ടാകുന്നത്.....
തിങ്കളാഴ്‌ച, സെപ്റ്റംബർ 26, 2011

postheadericon ഇറോം ശര്മിളയും, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരും


ഇന്നലെ kp മുഹമ്മദ്‌  ചോദിച്ചു;  നീയും അവരുടെ കൂടെ?    എന്തുകൊണ്ട് എപ്പോഴും മധ്യ വര്‍ഗ്ഗ ബുദ്ധിജീവികളെ പറ്റി മാത്രം എഴുതുന്നു.   
ബൈലക്സിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെ മറന്നോ? 
അങ്ങനെയുണ്ടോ ഒരു കൂട്ടര്‍? 
ഞാനും അതില്‍ പെട്ട ഒരാളാണല്ലോ.... എത്ര തവണ ഡോട്ട് കിട്ടി,  ബൌണ്‍സ് ചെയ്യപ്പെട്ടു... 
മുടി കച്ചോടം റൂമിലെ അഡ്മിന്റെ കൈത്തരിപ്പു ഒരുപാട് ഞാന്‍ അറിഞ്ഞിട്ടുണ്ട്....
ഡോട്ട് കിട്ടുന്നത്  മുറുക്കി   മുഖത്ത്   തുപ്പും പോലെയാണ്.... 
കാശ് കൊടുത്തിട്ടും കഴുത്തിന്‌  പിടിച്ചു കണ്ടക്ടര്‍ ബസ്സില്‍ നിന്നും തള്ളിയിടുന്നതിനു തുല്യമാണ് ബൌന്‍സിംഗ്.  
അത് കിട്ടുന്നവരാന്  പാര്‍ശ്വ വല്ക്കരിക്കപ്പെട്ടവര്‍.  മുഖത്തെ തുപ്പല്‍ തൂത്ത്,  വേഗത്തില്‍ കടന്നു പോകുന്ന ബസ്‌ നോക്കി നില്‍ക്കുന്നവര്‍....

നീയൊക്കെ ഇന്നലെ വന്നവര്‍, ഞങ്ങളാണ് ഈ റൂമിന്റെ
 ആള്‍ക്കാര്‍ എന്ന രീതിയില്‍ അഹങ്കരിക്കുന്ന മധ്യവര്‍ഗ്ഗ ബുദ്ധിജീവികള്‍...

അവര്‍ മൈകില്‍  കൂടി എന്ത് വിതണ്ടാ വാദവും പറയുന്നത്, നിശബ്ദമായി പാര്‍ശ്വ വല്ക്കരിക്കപ്പെട്ടവര്‍ കളിക്കളത്തിനു പുറത്തിരുന്നു കേള്‍ക്കുന്നു.     

 അവര്‍ക്ക് വേണ്ടി ഏതു ഇറോം ശര്മിളയാണ് മൂക്കിലൂടെ കുഴല്‍ ഇട്ടു കിടക്കുന്നത്?

ഇന്നലെ ഫുഡ്‌ അടിക്കുമ്പോള്‍ ഒരു വറ്റു പ്ലേറ്റില്‍ നിന്നും പുറത്തു പോയി... 
 ആ വറ്റിനെ കണ്ടപ്പോള്‍ ഞാന്‍ പ്രധിനിധീകരിക്കുന്ന പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെയാണ് ഓര്‍മ്മ വന്നത്.... . 

മണിപ്പൂരില്‍ ബസ്‌ കാത്തു നിന്ന 10  പേര്‍ക്ക്   വെടി ഏറ്റു എങ്കില്‍, 
 ദിവസേന എത്ര ID കളാണ് ബൌണ്‍സ് ചെയപ്പെട്ടു ഈ ലോകത്ത് നിന്നും ഇല്ലാതാകുന്നത്.....

കേള്‍ക്കാമോ, കേള്‍ക്കാമോ, കേള്‍ക്കാമോ എന്ന് പല പ്രാവശ്യം ചോദിച്ചു ശബ്ദ മലിനീകരണം ഉണ്ടാക്കുന്ന വിധണ്ടാ വാധികള്‍ക്കെതിരെ    ഒരു നടേരിയനെയും    കാണാനില്ല....
``ഭയത്തില്‍ നിന്നും മോചനം`` എന്ന സുന്ദരമായ മുദ്രാവാക്യവുമായി നില്‍ക്കുന്ന
ആര്‍ വില്ല, ബിന്‍ ഹുസൈന്‍, സലിം  എന്നിവര്‍ വെറും വചോടാപം മാത്രമായി അവരുടെ മുദ്രാവാക്യത്തെ മാറ്റിയില്ലേ....
 
കവിത ഉള്ളില്‍ തുളുമ്പി നിന്നിട്ടും, തിഹാര്‍ ജയിലില്‍  പോയ കനിമൊഴിയെ പോലെ മധ്യ വര്‍ഗ്ഗത്തിന് വേണ്ടി കവിത എഴുതുന്ന റാക്ക് പൊന്നുസ്, നിഷ്കളങ്കന്‍ പ്രഭൃതികള്‍.....  
വേറിട്ട ശബ്ദമായിരുന്നെങ്കിലും K . വേണുവിനെ പോലെ  ഇന്ന് മധ്യ വര്‍ഗ്ഗത്തോട്‌ സമരസം പാലിച്ച ഉണ്ടന്പൊരി...
.കാക്കനാട്ടുള്ള പെണ്ണിന് കടയില്‍ കയറി ചായ കുടിക്കാനുള്ള സ്വാതന്ത്ര്യത്തിനു
മുറവിളി കൂട്ടുന്ന ജിബ്രാന്‍ ഞങ്ങളെ കണ്ടിട്ടും  കണ്ടില്ല എന്ന് നടിക്കുന്നു .  ... 

താഴെ ഇരിക്കുന്ന പാര്‍ശ്വ വല്‍ക്കരിക്കപ്പെട്ടവരെ  എപ്പോഴും അഭിവാദ്യം ചെയ്യുന്ന ഒരാളെ മാത്രം ഞാന്‍ കണ്ടു......

ഷോപിന്റെ മേശയുടെ   അടിയില്‍  ലാപ്‌ ടോപ്‌ വെച്ച് കൊണ്ട്,
  കസ്റ്റമറെ   പോലും ശ്രദ്ധിക്കാതെ പാര്‍ശ്വ വല്ക്കരിക്കപ്പെട്ടവര്‍ക്ക്
 വേണ്ടി മാത്രം ജീവിതം ഉഴിഞ്ഞു വെച്ച ഒരാള്‍...

ലേഡീസ് ആന്‍ഡ്‌ ജെന്റില്‍  മാന്‍....  ആ ശബ്ദം മാത്രം...... എന്തിനു നമുക്ക് വേറെ ഇറോം ഷര്‍മിള......
READ MORE - ഇറോം ശര്മിളയും, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരും
ഞായറാഴ്‌ച, സെപ്റ്റംബർ 25, 2011

postheadericon രണ്ടാമൂഴം


നിന്റെ കയ്യിലെ കൂര്‍ത്ത മുള്ളൊക്കെയെന്‍‌
പ്രാണനില്‍ കുത്തിതറച്ചു കൊള്ളൂ !!!!

KP മുഹമ്മദിന്റെ വരികള്‍ ഹൃദയത്തിലെവിടെയോ കോര്‍ത്ത്‌ വലിച്ചു.  മനപ്പൂര്‍വമായിരുന്നില്ല ഇന്നലെ ബ്ലോഗില്‍ അവരെ എല്ലാം മറന്നത് .   
 അപരിചിതമായ  ബ്ലോഗ്‌ ലോകത്തേക്ക് റാക്കിന്റെ കവിതയെ പിന്‍ തുടര്‍ന്നാണ് എത്തിയത്.
 താങ്കള്‍ക്ക് എന്തെങ്കിലും എഴുതാനുണ്ടോ?  റാക്ക് ചോദിച്ചു PM  ലൂടെ...
കവിതയുടെ ഒരു അസ്കിത പണ്ട്  ഉണ്ടായിരുന്നു..
ഹേയ്. അത് വേണ്ട ....  ഞാന്‍ ഉണ്ടല്ലോ ഇവിടെ.... രാകിന്റെ അക്ഷരങ്ങള്‍  ഒന്ന് വിറച്ചു....  ആ നിഷ്കളങ്കന്റെ കവിത ഇപ്പോള്‍ തന്നെ പ്രശ്നമുണ്ടാക്കുന്നുണ്ട്.  റാക്കിന്റെ ആത്മഗതം. 
ഞാന്‍ കഥ എഴുതിയാലോ?  എന്റെ മനസ്സിലെ ത്രെഡ് രാകിനോട് മൊഴിഞ്ഞു.
 പിന്നെ അധികം ഒന്നും എഴുതാന്‍ നിക്കണ്ട.  ഇന്നലെ ജിബ്രാന്‍ പറഞ്ഞത് കേട്ടല്ലോ.   റാക്കിന്റെ ബ്ലോഗ്‌ ടിപ്....
കുടുംബാസൂത്രണ വിഷയത്തില്‍ നിഷ്കുവിന്റെയും,  വൈശാക് മോഹന്റെ  പ്രധിബധതയുടെ ഒടുവിലാണ്   ജിബ്രാന്‍  വൈകി കടന്നു വന്നത്. ജിബ്രാന്‍ രണ്ടു ഷട്ടില്‍ ബാറ്റ് വാങ്ങി വെച്ചിരുന്നു.  കളി തുടങ്ങിയിട്ടുണ്ടാകും. 
മൈകില്‍ ജിബ്രാന്റെ സ്ഫുടതയാര്‍ന്ന ശബ്ദം.... റൂം ഒരു കുളമായി പ്രധിബിംബിച്ചു.....മൈക്‌ ഒരു താമരയായി  കുളത്തിന് നടുവില്‍ .   ചുറ്റും തുറിച്ചു നോക്കുന്ന പലതരത്തിലുള്ള ID കള്‍. 
പെട്ടെന്ന് കുളത്തില്‍ ഓളങ്ങള്‍...   ബിന്‍ ഹുസൈന്‍ താമര തണ്ടിലേക്ക് കൈ നീട്ടിയിട്ടുണ്ട്.  നാട്ടിലായത് കൊണ്ട് മൈക്‌ എടുത്തു അയല്‍വക്ക ക്കാരെ ഇപ്പോള്‍ ബുദ്ധിമുട്ടിക്കുന്നത് കാണുന്നില്ല. 
വൈവിധ്യം മയില്‍ പീലി വിടര്‍ത്തിയാടുന്ന ഈ  മണിയം പാറയില്‍,    മയിലിനെ വാറ്റി എണ്ണ എടുക്കുന്ന വൈദ്യന്മാര്‍.....   ..... ‍കഷണ്ടിക്ക് മരുന്നുമായി ലാട വൈദ്യനും അദ്ധേഹത്തിന്റെ സുഹൃത്ത്‌  അറബി വൈദ്യനും... റൂമിലെ ഒരേ തൂവല്‍ പക്ഷികള്........
ബിന്‍ ഹുസൈനെ ഓര്‍ത്തപ്പോഴാണ് കഷണ്ടിയുടെ മരുന്ന് ഓര്‍മ്മ വന്നത്....  മഹാ പാമരനോ? , ഏയ് ...  ഇനി തേച്ചിട്ട്  കാര്യം ഉണ്ടോ?

അബഹ യില്‍ നിന്നും km കരിപ്പോള്‍ ഇന്നലെ എത്തി നോക്കി കടന്നു കളഞ്ഞു...  ആര്‍ വില്ല അദ്ധേഹത്തെ ഇക്കാ എന്ന് വിളിച്ചതില്‍ ദേഷ്യം ഉണ്ടാവും.... ഞാന്‍ ആര്‍ വില്ലയോടു പല പ്രാവശ്യം പറഞ്ഞിട്ടുണ്ട്... വേണ്ട എന്ന്.   പഴയ നമസ്കാരം പറഞ്ഞു കൊണ്ട് അവതരിക്കുന്ന നടേരിയന്‍  നാട്ടില്‍ പോയപ്പോള്‍ ഒരു വാക് പറഞ്ഞില്ല.  പണ്ട് ഒരു നല്ല മനുഷ്യന്‍ ആയിരുന്നു.  അബുധാബിയിലെ  കണ്ണന്ജിക്കുന്ന  പ്രകാശം   അദ്ധേഹത്തെ ഗ്രസിച്ചിരിക്കാം...  മണിയം പാറയില്‍ റിമാസിനു അഡ്മിന്‍ പവര്‍ കിട്ടിയ പോലെ..... .  പണ്ട് അഡ്മിന്‍ കോട്ട് ഇട്ടു നടക്കുമ്പോള്‍ apm ജിയോട് മിണ്ടാറില്ലത്രെ റിമാസ്.... ഇന്നിപ്പോ apm ജിയുടെ ചുവന്ന ബനിയന്റെ മുമ്പില്‍ റിമാസിന്റെ കോട്ടിനെ പറ്റി എന്ത് പറയാന്‍.  

  ഈ പ്രവാസ ജീവിതത്തിന്റെ മഗരിബിനു ശേഷം എത്ര ID  കള്‍ നമ്മെ കടന്നു പോകുന്നു.....  ഞാന്‍ കണ്ടിട്ടില്ലാത്ത AJ എടപ്പാള്‍, കാളികാവ്, AG  കോട്ടക്കല്‍..... ഇപ്പോള്‍ മൈക്‌ എടുക്കാതെ  ഇടയ്ക്കിടെ എത്തി നോക്കുന്ന പാട്ടുകാരനായ  ഓ.വി ശാദുലി ...... ചുരങ്ങയുടെ കഥയുമായി കമ്മ്യൂണിസ്റ്റ്‌ റംസാന്‍.....
ആവേശത്തോടെ പ്രസ്ന്ഗിക്കുന്ന കഷണ്ടിക്കാരന്‍ നാസിമുത്തു .........ഒരിക്കല്‍ മാത്രം ഞാന്‍ കേട്ട മണിയം പാറ എന്ന റൂം ഉടമസ്ഥന്‍.... കാര്യ ഗൌരവത്തോടെ സംസാരിക്കുന്ന ഉണ്ടന്‍ !   റൂമിന്റെ ഏതോ മൂലയില്‍ ഉദ്വേഗത്തോടെ ശ്രദ്ധിച്ചിരിക്കുന്ന കബീക്ക........എന്റെ അയല്‍വക്കക്കാരന്‍  ചൂടന്‍ അന്തുരു ....... വല്ലപ്പോഴും നിശബ്ദത ഭേദിക്കുന്ന  സിദ്ദീക്ക് പാലക്കാട്‌... ഈജിപ്റ്റ്‌ ഇഖ്വാനി വിപ്ലവത്തെ പുച്ച്ചിക്കുന്ന   ആബിദ്‌ പി വി പി ....ഇടക്കിടെ  മൌനം ഭഞ്ജിക്കുന്ന സാന്മാര്‍ഗി.....


വീണ്ടും kp മുഹമ്മദിന്റെ വരികള്‍ ചെവിയില്‍ പ്രധി ധ്വനിച്ചു.....

. ഇല്ലല്ല politrics നിന്നൊടൊരിക്കലും
ചൊല്ലില്ല ഞാനൊരു നന്ദിപ്പോലും........
READ MORE - രണ്ടാമൂഴം
ശനിയാഴ്‌ച, സെപ്റ്റംബർ 24, 2011

postheadericon ഒരു മണിയംപാറ കനവ്‌


മോണിട്ടറിലെ അക്ഷരങ്ങള്‍ സാന്ദ്രമായി;  കണ്ണുകള്‍ കൂമ്പിയടഞ്ഞു; കാല്പനികതകളുടെ ലോകത്തേക്ക്. 
അവിടെ APM ജി ഇരിക്കുന്നു;  അല്ല,   അത് APM ജിയുടെ അളിയനാണ്  ;  പിറകില്‍ നിന്നും ആരോ കൈയില്‍ പിടിച്ചു വലിക്കുന്നു.  അറിയോ?
ഉദ്വേഗത്തോടെ ഞാന്‍ ആ മുഖത്തേക്ക് നോക്കി.  ഈ മുഖം APM ജി യുടെ ഫേസ് ബുക്ക്‌ ആല്‍ബത്തില്‍ കണ്ടിട്ടുണ്ട്.  റിമാസ് !
APM ജി   തന്ന  തണുത്ത ബിയര്‍ ചുണ്ടോടടുപ്പിക്കുമ്പോള്‍,
 അപഗ്രതനതിന്റെ പുതിയ പതിപ്പുമായി  സലിം ഗുരുകുലം. APM ജിയുടെ   ലാപ്‌ ടോപ്പില്‍ മണിയം പാറ റൂം.  
ബ്രേകിംഗ് ഉണ്ടെങ്കിലും മുരളിയേട്ടന്റെ വാക്കുകള്‍ സരസമായി ഒഴുകുന്നു.  അദ്ധേഹത്തെ അലോസരപ്പെടുത്താന്‍  ജിബ്രാന്റെ ടെക്സ്റ്റ്‌കള്‍.   മാനവികത  കൊണ്ട് ഈശ്വരന്റെ  കരുണയെ ഊതി കെടുത്തുവാന്‍ മുരളിയേട്ടന്‍ ;    ജനകീയ ജനാധിപത്യത്തിന്റെ ഇടപെടലുകളെ ആശ്ലേഷിക്കുവാന്‍ ‍ മനസ്സ് വെമ്പുന്ന ജിബ്രാനും;  
ആര്‍വില്ല എന്ന ഭീതിയില്‍ നിന്നും മോചനം കൊടുക്കുന്ന സംഘടനയുടെ വാക്താവ്;  ഫോട്ടോയില്‍ കണ്ട ആള്‍ ആ സങ്കടനക്ക്  പറ്റിയ ആള്‍ അല്ല എന്ന് മനസ്സ് പറഞ്ഞു.   ഒരു പാവം .........
ആര്‍ വില്ലയുടെ ചങ്ങാതി സലിം പൊന്നാനിയെ ഇപ്പോള്‍ കാണാനില്ല.  ഇരുമ്പ് മറ റൂമില്‍ പോയി കംമ്യുനിസ്ടുകാര്‍ പറയുന്നത് കേട്ട് പഠിക്കുകയാണെന്നു ഒരു ശ്രുതി കേട്ടു.  ഹരിത റൂമില്‍ പോകാനുള്ള പാഥേയതിനായിരിക്കും;  
ജമ ആത് ഇസ്ലാമികാരെ  ഇപ്പോള്‍ മേമ്പോടിക്ക് പോലും കാണാനില്ല.  പരത്തി പറയുന്ന സുന്ദരന്‍ സഞ്ചാരിയും, ആവേശത്തോടെ ജമാഅത്തെ ഇസ്ലാമിയെ പ്രധിരോധിക്കുന്ന വള്ളിതോടികയും ഇന്നെവിടെ?
ജമാതിന്റെ രാഷ്ട്രീയം തൊടാതെ,  സാമൂഹ്യ പ്രശ്നങ്ങളുമായി ടീച്ചര്‍ ഇപ്പോഴും കടന്നു പോകുന്നു. 
ഒരു  ഭ്രമരതെ പോലെ പാഞ്ഞു നടക്കുന്ന റാക് - പ്രണയം തിങ്ങി വിങ്ങി നില്‍ക്കുന്ന ഒരു കവി ഹൃദയം; ഇനിയും അത് പ്രളയമായി ഒഴുകിയേക്കും.....
വാക്കുകള്‍ നിര്‍ഗളിക്കുന്ന ഇക്കാമ.........     കാണാനില്ല എന്ന് ചില താല്‍പര കക്ഷികള്‍ അഭ്യൂഹം പരതിയിട്ടും ഇന്നും സൌരഭ്യം പരത്തുന്ന ആ വാക്ക് ചാധുരി...... 
 മോഡിയുടെ മൂട് താങ്ങി അല്‍ ശ്യംസിനു  എപ്പോഴും ഡോട്ട് ഇടുന്ന രണ്ടു കുട്ടികളുടെ യുവാവായ വാപ്പ ;  തൌസീല്‍ . 
(ഒരു കുട്ടിയെ ഉള്ളു എന്ന് അവന്‍ ഇന്നലെ അറിയിച്ചിരുന്നു.....തിരുത്ത്‌... )

ലേഡീസ് ആന്‍ഡ്‌ ജെന്റില്‍ മാന്‍ ..... APM ജി  മൈക് എടുത്തു.....  അടുത്തത് എന്റെ ഊഴമാണ്.  എവിടെ മൗസ്. 
സാബ്ജി  ചായ് .....  ഓഫീസ് ബോയ്‌
ഉറക്ക ചടവോടെ ചായ ഊതി കുടിക്കുമ്പോള്‍  ഇടശ്ശേരികാരന്റെ കവിതകള്‍ ഓര്‍മകളില്‍ തത്തിക്കളിച്ചു.....

നീ കണ്ട സ്വപ്നം തകര്‍ന്നടിഞാതെവിടെ.....?
കാത്തിരിക്കാം ഞാന്‍ വീണ്ടും ആ സംഗമത്തിനായി......
READ MORE - ഒരു മണിയംപാറ കനവ്‌
Related Posts Plugin for WordPress, Blogger...

friends

Popular Posts

എന്നെക്കുറിച്ച്

Photoshop Malayalam

ജാലകം

ആകെ പേജ്‌കാഴ്‌ചകള്‍

Share