ബുധനാഴ്‌ച, നവംബർ 30, 2011

postheadericon വിപ്ലവത്തിന്റെ പരിണതികള്‍





ആചാര്യന്റെ പുസ്തകത്തില്‍ നിന്നും കണ്ണ് പിന്‍വലിഞ്ഞപ്പോള്‍ ടെലിവിഷനിലൂടെ  മുല്ലപ്പൂ വിപ്ലവത്തിന്റെ ഗന്ധം മുറിയിലാകെ പരന്നു. ആചാര്യന്റെ ദീര്‍ഘ ദൃഷ്ടി എത്ര സാര്‍ഥകമായി പുലരുന്നു...ഇന്നലെ വാങ്ങിയ സാമ്രാജ്യത്തിന്റെ ഉല്‍പ്പന്നമായ കോള പൊട്ടിച്ച പോലെ മനസ്സ് നുരകുത്തി ചാടി.

വിപ്ലവം തുടങ്ങിയിട്ടേയുള്ളു... ഇതിന്റെ ഒടുക്കത്തില്‍  ഇങ്ങു മലബാറിലെ സമുദായ പാര്‍ട്ടിക്ക് വരെ കാല്‍ ഇടറും... ആ ശൂന്യതയിലേക്ക് ഞങ്ങളുടെ ഊഴമാണ്....
ഇന്നലെകളില്‍ ഞങ്ങള്‍ക്ക്  തെറ്റ് പറ്റിയെന്നു  സാമ്രാജ്യത്തിന്റെ വൈതാളികന്മാര്‍ ചുവരുകളില്‍ എഴുതി...

ശരിയാണ്...
വിപ്ലവത്തിന്റെ വഴിയടയാളങ്ങള്‍ കാലത്തിന്റെ പ്രയാണത്തില്‍ മുങ്ങിപ്പോയി...
മൂല്യങ്ങളുടെ ഉറപ്പുകള്‍  വോട്ട് വാങ്ങിച്ചവര്‍ ചവറ്റു കൊട്ടയില്‍ എറിഞ്ഞു.
പക്ഷെ...
ഇവിടെയും ഞങ്ങള്‍ തിരിച്ചു വരും.....
ദൈവേതര മാര്‍ഗത്തിലൂടെ ഒരു വിപ്ലവം....
സുബൈര്‍   പെട്ടി തുറന്നു.. പെട്ടിയില്‍ മടക്കി വെച്ച മൂന്നു നിറമുള്ള കൊടി.... ആയത്തുള്ളയുടെ വിപ്ലവ കൊടി...

അടുത്ത തവണ നാട്ടില്‍ പോകുമ്പോള്‍ എങ്കിലും നമ്മുടെ പാര്‍ടിക്ക് വോട്ട് ചെയ്യണം... ജാഫര്‍ സാഹിബിന്റെ ക്ലാസ്സ്‌ മനസ്സില് കുളിര്‍ കോരിയിട്ടു.
സാമ്രാജ്യത്വം തുലയട്ടെ... ഇന്നലെ കുടിച്ചു ബാക്കിയിരുന്ന കോള സുബൈര്‍ ജനലിലൂടെ പുറത്തേക്ക് എറിഞ്ഞു...

റോഡിലൂടെ നടന്നു ഇബ്രാഹിമിന്റെ കടയിലേക്ക്.. ന്യൂസ്‌ പേപ്പര്‍ സ്റ്റാന്‍ഡില്‍ തേജസ്സോടെ ഇന്നത്തെ പത്രം...
ഇത് വായിച്ചിട്ടാണ് പൊന്നാനിയിലെ സലിം പ്രധിരോധിക്കുന്നത്...
വാര്‍ത്തകളിലൂടെ സഞ്ചരിക്കുമ്പോള്‍ നമ്മുടെ ക്ഷേമ പാര്‍ടിയെ പറ്റി കണ്ണില്‍ തടഞ്ഞു...
കൈകള്‍ വിറച്ചു...
നമ്മുടെ പാര്‍ടിയിലെ കാര്യപ്പെട്ട ആള്‍.....
റൂമിലെ ഡെന്നി തോമസ്‌ പുകഴ്ത്തുന്ന മോഡിയുടെ ഫാസിസ്റ്റ്‌ പാര്‍ട്ടിയിലേക്ക്..



കക്ഷത്തില്‍ ഇരുന്ന വഴിതിരിവിന്റെ പത്രം താഴെ വീണു... വിപ്ലവം അതിലെ പോയ വാഹനത്തിന്റെ പൊടിയില്‍ അലിഞ്ഞു ചേര്ന്നു.....





2 അഭിപ്രായ(ങ്ങള്‍):

ഇടശ്ശേരിക്കാരന്(വെടിവട്ടം) പറഞ്ഞു...

ഛെ എന്താ പൊളി ട്രിക്സ്‌ ഇത്ര ദ്രിതി കാണിച്ചേ നല്ല വായനാ സുഖംഉണ്ടായിരുന്നു പക്ഷെ വായനക്കാരെ നിരാശപ്പെടുത്തികൊണ്ട്‌ പെട്ടന്നു നങ്ങളെ വഴിയില്‍ ഇറക്കിവിട്ട പോലെതോന്നി>>>അപ്പോള്‍ പോന്നനിക്കാരന്‍ ഇവിടെ വിളമ്പുന്ന വിവരങ്ങള്‍ അതില്‍ നിന്നും കിട്ടുന്നതാനല്ലേ അറബുലോകത്ത് മുല്ലപ്പു വിപ്ലവം നടക്കുമ്പോള്‍ അതില്‍ നിന്നും പ്രജോതം ഉള്‍ക്കൊണ്ട്‌ ചിലര്‍ "സതജാര പോലിസ് വിപ്ലവം"നടത്തുന്നുണ്ട് ....സാമ്രാജ്യത്വം തുലയട്ടെ പക്ഷെ കോള വലിചെരിയല്ലേ

നാമൂസ് പറഞ്ഞു...

കേവല വാചോടാപങ്ങള്‍ക്ക് അപ്പുറം എന്ത് നല്‍കാനാകും എന്നാണ് ചോദ്യം.

Related Posts Plugin for WordPress, Blogger...
friends
Popular Posts
എന്നെക്കുറിച്ച്
Photoshop Malayalam
ജാലകം
ആകെ പേജ്‌കാഴ്‌ചകള്‍
3399
Share