ഞായറാഴ്‌ച, ഒക്‌ടോബർ 30, 2011

postheadericon പടരുന്ന വള്ളികള്‍

ബസിനുള്ളില്‍ ഇരുട്ടാണ്‌.... പുറത്തു മഴ പെയ്യുന്നു... 
ഡ്രൈവറുടെ മുമ്പിലുള്ള ദൈവങ്ങളുടെ ചിത്രത്തിന്  മുമ്പില്‍ ഒരു ചെറിയ ബള്‍ബ്‌ എരിയുന്നുണ്ട്‌...
ചിത്രങ്ങള്‍  മതേതരത്വം വിളിച്ചോതുന്നു.... മഞ്ഞക്കുളം ഔലിയായും, വേളാങ്കണ്ണി മാതാവും, ചോറ്റാനിക്കര അമ്മയും....
മഞ്ഞയും, ചുവപ്പും ചരടുകള്‍ കൊണ്ട് നിറഞ്ഞ ഡ്രൈവറുടെ കൈകള്‍ ഗിയറില്‍ അഭ്യാസം തുടര്‍ന്നു... 
സലിം തന്റെ തെറുത്തു വെച്ചിരുന്ന ഷര്‍ട്ട്‌ന്റെ മടക്കില്‍ തപ്പി നോക്കി...
 സിദ്ധന്‍  മന്ത്രിച്ചു തന്ന ചെമ്പ് തകിടാണ്...
ഈ ചെമ്പ് തകിട് കൊണ്ടുപോയി യാത്രക്കുള്ള ബാഗിന്റെ ഉള്ളില്‍ വെച്ചാല്‍ യാത്ര സുഖകരമാകും...
എത്രയോ ചരടുകള്‍ ചെറുപ്പം മുതല്‍ സിദ്ധന്‍ മന്ത്രിച്ചു  തന്നിരിക്കുന്നു... 
ചെറുപ്പത്തില്‍ `ഡ്രാക്കുളയുടെ``  നോവല്‍ വായിച്ചു പനിച്ചു കിടന്നപ്പോള്‍ ഒറ്റ ഊത്ത് കൊണ്ടാണ് സിദ്ധന്‍ പനി മാറ്റിയത്...

അളിയന്‍ അയച്ചു തന്ന ഒരു വിസയിലും ഇവിടെ നിന്നും കയറിപ്പോകാന്‍ കഴിഞ്ഞില്ല.. എന്തെങ്കിലും പ്രശ്നങ്ങള്‍ വഴി മുടക്കി...
മെഡിക്കല്‍ വരെ കഴിഞ്ഞിട്ടും ഒരു തവണ പോകാന്‍ കഴിഞ്ഞില്ല...
അന്ന് കൂട്ടുകാരുടെ എല്ലാം വീട്ടില്‍  പോയി യാത്ര ചോദിച്ചു കെട്ടിപ്പിടിച്ചു കരഞ്ഞതാണ്...
ഇപ്പോള്‍ ആളുകളുടെ മുഖത്ത് നോക്കാന്‍ ഒരു മടി...
ആര് നോക്കി ചിരിച്ചാലും എന്നെ കളിയാക്കുന്നതാണോ എന്നൊരു സംശയം... മണിയംപാറ  കവലയിലേക്കു ഇറങ്ങാനേ കഴിയില്ല. 
രാവിലെ മുതല്‍ ഇബ്രാഹിം അവിടെ ഉണ്ടാകും... അവന്റെ ഒരു പൂ കച്ചോടം...
ബിന്‍ ഹുസൈന്റെ കാര്യം പറയാനേ ഇല്ല.  ദ്വയാര്‍ത്ഥ പ്രയോഗത്തില്‍ ഉസ്താദ് ആണല്ലോ...  
കുലുക്കത്തോടെ ബസ്‌ നിന്നു... മഴ ഇപ്പോഴും ചാറുന്നുണ്ട്.... ചെളി വെള്ളത്തിലൂടെ മുമ്പോട്ടു നടന്നു...
വീട്ടിലെത്തിയ പാടെ ബാഗിനുള്ളില്‍ അടിയിലായി തകിട് വെച്ചു... എന്തെല്ലാമോ അറബിയില്‍ എഴുതിയിട്ടുണ്ട്...
 മുകളില്‍ ഡ്രസ്സ്‌ എല്ലാം എടുത്തു വെച്ചു, ഇനി ആരും കാണില്ല ..

എയര്‍ ഹോസ്റ്റെസ്സിന്റെ ആന്ഗ്യം ശ്രദ്ധിക്കാതെ എല്ലാവരും വിമാനം ഇറങ്ങുന്നതിനു മുമ്പേ എഴുന്നേറ്റു..
ചെമ്പ് തകിടിന്റെ പോരിശ കൊണ്ടാകാം എല്ലാ പെട്ടെന്ന് കഴിഞ്ഞു, ഇനി കസ്റ്റംസ് ക്ലിയറന്‍സ് മാത്രമേ ഉള്ളു..
ബാഗുകളും, പെട്ടികളും ഓടിക്കൊണ്ടിരുന്നു..  കൂടെ വന്നവര്‍ക്കെല്ലാം അവരുടെ ലഗ്ഗേജ് കിട്ടി.  എന്റെ ബാഗിനെന്തു പറ്റി?  
വിമാനത്തില്‍ വെച്ചു പരിചയപ്പെട്ട ജമാലുദ്ധീനോട് പരിഭവം പറഞ്ഞു നിരാശയോടെ എയര്‍ പോര്ടിനു പുറത്തു കടന്നു.. 
അതാ അവിടെ... എന്റെ ബാഗ് കൈയില്‍ പിടിച്ച ഒരാളെ പോലീസ് അകമ്പടിയോടെ കൊണ്ട് പോകുന്നു..കൂടെ മത കാര്യ പോലീസും...
ജമാലുദ്ധീനെ അതാ എന്റെ ബാഗ്. അയാളുടെ കൈയില്‍ ..
തുറിച്ചു നോക്കിക്കൊണ്ട്‌ ജമാലുദ്ധീന്‍ പറഞ്ഞു... നിനക്കറിയാമോ ആ ബാഗിനുള്ളില്‍ മന്ത്രവാദ തകിടുണ്ടായിരുന്നു... ഇത് സൗദി അറേബ്യ ആണ് എന്നോര്‍ത്താല്‍ എല്ലാവര്ക്കും നല്ലത്...
ജമാലുദ്ധീന്‍ സ്വയം പറഞ്ഞു കൊണ്ട് നടന്നു നീങ്ങുമ്പോള്‍ അരയില്‍ കെട്ടിയിരിക്കുന്ന എലെസിന്റെ തണുപ്പ് സലീമിന്റെ ഞരമ്പിലേക്ക്  പടര്‍ന്നു...
READ MORE - പടരുന്ന വള്ളികള്‍
ചൊവ്വാഴ്ച, ഒക്‌ടോബർ 18, 2011

postheadericon അയാള്‍ കരയുകയാണ്...



നിങ്ങളുടെ നേതാവ് ഈ മാതിരി കരഞ്ഞത് ശരിയായില്ല``- കൊച്ചു കുട്ടികളെ പോലെ,
റൂമിലേക്ക്‌ കടന്നപ്പോള്‍ തന്നെ ജമാലിന്റെ  ഒളിയമ്പ്.   ദേവന്‍ മുഖം ഉയര്‍ത്താതെ  പുസ്തകത്തില്‍ തന്നെ മുഴുകി..  റൂമിയുടെ കവിതകളിലൂടെ ആത്മീയത തേടിയുള്ള യാത്രയിലാണ് ദേവന്‍.. പ്രവാസ ജീവിതത്തില്‍ ആകെയുള്ള മരുപ്പച്ച ഈ വായനയാണ്...

കമ്മ്യൂണിസത്തില്‍ നിന്നും ആത്മീയതയിലേക്കോ? 

ജമാലേ  ഞാന്‍ യാഥാര്‍ത്ഥ്യത്തെ അംഗീകരിക്കുന്നു... അതാണെന്റെ ആത്മീയത...
ഇവിടുത്തെ പാവപ്പെട്ടവന്റെ പ്രശ്നങ്ങളിലേക്ക് ഞാന്‍ തീര്‍ഥാടനം നടത്തുന്നു.. 
തന്മയീഭാവം... ഇലക്ട്രോണിക് കാല്‍ക്കുലേറ്റര്‍ വെച്ച് കണക്കു കൂട്ടുന്ന  നിനക്ക് അത് പറഞ്ഞാല്‍ മനസ്സിലാകില്ല.. ദേവന്‍ പുസ്തകം മടക്കി.

ചര്‍ച്ച ചൂട് പിടിയ്ക്കാന്‍ പോകുന്നു...  വരച്ചു കൊണ്ടിരുന്ന  ഫസലു കമ്പ്യൂട്ടറില്‍ നിന്നും ശ്രദ്ധ വിട്ടു ജമാലിന്റെ മുഖത്തേക്ക് നോക്കി...

ഓ  പിന്നെ,  ബ്ലോഗില്‍ ചെന്ന് നീ എന്റെ കവിത ഒന്ന് വായിച്ചു നോക്ക് ദേവാ.
അതില്‍ ദുഃഖം ഘനീഭവിച്ചു  നില്‍ക്കുകയാണ്.. അടര്‍ന്നു വീഴുന്ന കണ്ണീര്‍ മുത്തുകളിലാണ്
 അവരുടെ പ്രണയത്തെ ഞാന്‍ കോര്‍ത്തത്.. എന്നിട്ട് ആ എന്നോടാണോ  തന്മയീഭവത്തെ കുറിച്ച്...
ജമാല്‍ ഉടക്കാനാണ് ഭാവം...


സലീമും, ഇബ്രാഹിമും റൂമിലേക്ക്‌ വന്നത് വാ പൊത്തി  ചിരിച്ചു കൊണ്ടാണ്..
ഞങ്ങളുടെ  പാര്‍ടിയിലേക്ക് പോരെ ദേവാ.   ഈ കരച്ചില്‍ പാര്ടിയെക്കള്‍ അതാണ്‌ നിനക്ക് നല്ലത്...
സലിം കൈയിലിരുന്ന പ്രധിരോധതിന്റെ ലഖുലേഖ എടുത്തു മേശമേല്‍ വെച്ചു. 

ദേവന്‍ സോപ്പും,  തോര്‍ത്തും എടുത്തു കൊണ്ട് പുറത്തേക്കിറങ്ങി...
എല്ലാവരുടെയും ഡ്യൂട്ടി കഴിയാറായി; ഇനി  സൈനിക ലൈനിന്റെ കനല്‍ ‍ മനസ്സില്‍  ‍എരിയുന്ന മുരളിയേട്ടന്‍ വരും, വലതു പക്ഷത്തിന്റെ കൂടെ കൂടി തൊലി ഉരിയും..



നേതാവിന്റെ പാരലമെന്ററി വ്യാമോഹം ആണോ അദ്ധേഹത്തെ കരയിച്ചത്..
ദേവന്റെ ചിന്തകള്‍ കാട് കയറി... ബിംബങ്ങള്‍ ഉടയുന്നു.....

തല തോര്‍ത്തി തിരിച്ചു വരുമ്പോള്‍, ആബിദിന്റെ റൂമിലേക്ക്‌ നോട്ടം തെറ്റി... 
ഭിത്തിയില്‍ പച്ച ഫ്രൈമില്‍  ഒരു പുലി ജന്മം. 
ചാട്ടുളികള്‍  അചഞ്ചലമായി നേരിട്ട ആബിദിന്റെ നേതാവ്. 


ദേവന്റെ മനസ്സില്‍ ഇരുട്ട് മൂടി.. 
മനസ്സിന്റെ ഏതോ മൂലയില്‍ നിന്നും ഒരു മുദ്രാവാക്യം കേട്ടു;

രക്തസാക്ഷികള്‍ അമരന്മാര്‍. അമരന്മാരവര്‍ ധീരന്മാര്‍
ധീരന്മാരുടെ ചേതനയാണ്‌ ഞങ്ങടെ നെഞ്ചിലെ ചങ്കൂറ്റം...
READ MORE - അയാള്‍ കരയുകയാണ്...
ചൊവ്വാഴ്ച, ഒക്‌ടോബർ 11, 2011

postheadericon ദൈവത്തിന്റെ പുസ്തകം





സ്വത്വ ബോധം വര്‍ഗ ബോധത്തിന് അടിപ്പെടണം എന്നറിഞ്ഞപ്പോഴാണ് ലോക്കല്‍ സെക്രട്ടറി യോട്  തെറ്റിപ്പിരിഞ്ഞത്..   സ്വത്വ   ബോധം പുരോഗമനപരം    അല്ലത്രേ....
ഉസ്താദിന്റെ ഘോര  പ്രസംഗം എന്നിലെ എന്നെ അപ്പോഴേക്കും ത്രസിപ്പിച്ചിരുന്നു.... ബോലോ തക്ബീര്‍ വിളികളില്‍ എന്റെ രോമ കൂപങ്ങള്‍ എഴുന്നേറ്റു...
 നമുക്ക് ഒരു പഞ്ചായത്ത്  പോലും  ഭരിക്കണ്ട...  
ഈ വ്യവസ്ഥിതിയോട് നമ്മള്‍ ഒറ്റയ്ക്ക് പോരാടും... നമ്മുടെ ആത്മീയ നേതാവിന്റെ മാര്‍ഗത്തില്‍...

കാലം കടന്നു,  നമുക്കും പഞ്ചായത്ത് ഭരിക്കണം... ഉസ്താദിനു പുതിയ ഉള്‍വിളി ഉണ്ടായി...
വാല്മീകിയുടെ പിന്തുടര്‍ച്ചയായ  കീഴാള ജന്മങ്ങളെ നമ്മള്‍ ഉദ്ധരിക്കും...
 പുതിയ ഇതിഹാസം നമ്മള്‍ രചിക്കും.
എന്റെ സ്വത്വ ബോധം  കീഴാള രാഷ്ട്രീയതിലേക്കു സന്നിവേശം നടത്തി...

`നീ ആകെ മാറിയിരിക്കുന്നു`` എന്നെ കണ്ടപ്പോള്‍  ലോക്കല്‍ സെക്രട്ടറി പറഞ്ഞു...
 മര്‍ദ്ധക മുതലാളിത്തത്തിന്റെ ആദ്യ രൂപമായി ഹാബേല്‍, ഖാബേല്‍ സംഘട്ടനത്തെ ഞാന്‍ പുനരാഖ്യാനിച്ചു.. മതവും ഒരു പ്രത്യയ ശാസ്ത്രം തന്നെ.
രാഷ്ട്രീയ ഇസ്ലാം എന്നെ കോള്‍മയിര്‍ കൊള്ളിച്ചു..

കീഴാള കുടിലുകള്‍  ഇസ്ലാമിക പ്രത്യയ ശാസ്ത്രത്തിന്റെ ഉല്‍ബോധന വേദികളായി. 
ഇവരുടെ വോട്ട് കൊണ്ടേ ജയിക്കാന്‍ കഴിയൂ.  പക്ഷെ അവരുടെ മത്തിക്കറിയും ചോറും കണ്ടു ഞാന്‍ ഓക്കാനിച്ചു.


വാര്‍ക്കപ്പണിക്ക് കമ്പി വളച്ചു കൊണ്ടിരുന്ന എന്റെ അയല്‍ക്കാരന്‍ സുല്ത്താന് പെട്ടെന്ന് അജ്മീറില്‍ നിന്നും ഒരു വിളി .. അയാള്‍ ബോധം കേട്ട് വീണു..   ഭ്രാന്തിന്റെ ആത്യന്തികതയില്‍ ദിവ്യനായി  പരിണമിച്ചു..  അയാളുടെ മുറുക്കി  തുപ്പലില്‍ ആള്‍ക്കൂട്ടം പുതിയ വെളിപാടുകള്‍ക്കായി  കാതോര്‍ത്തു. ...
 ഓടി മറഞ്ഞ വിദേശ ബ്രാന്‍ഡ്‌ കാറുകളില്‍  ചെമ്പ് തകിടുകള്‍ തൂങ്ങിയാടി.
ലോക്കല്‍ സെക്രട്ടറി റാതീബിന്റെ നെയ്ചോറിലൂടെ  സിദ്ധനിലേക്ക് പുരോഗമിച്ചു...    

അന്ന് നടന്നു   പോകുമ്പോള്‍  അയാളുടെ വീടിനു മുമ്പില്‍ ഉസ്താദിന്റെ കാര്‍..   
സുല്‍ത്താന്റെ കൂടെ അദ്ദേഹം ഇറങ്ങിവരുന്നു...
എനിക്കൊരു ആത്മീയ നേതാവിനെ കിട്ടി, സുല്‍ത്താനെ ചൂണ്ടിക്കൊണ്ട്
ഉസ്താദ് എന്നോട്  പറഞ്ഞു...
 സുല്‍ത്താന്റെ ചുവന്ന തുപ്പല്‍ താടിയിലൂടെ ഒലിച്ചിറങ്ങി.. അത് കണ്ടു ഉസ്താദ് നിര്‍ വൃധി കൊണ്ടു...

ഞാന്‍ കുന്നിറങ്ങി  സത്യത്തിന്റെ പ്രബോധകനായി  കുടിലുകളിലേക്ക് നടന്നു....  എന്റെ കൈയില്‍ ദൈവത്തിന്റെ പുസ്തകമുണ്ടായിരുന്നു...   
READ MORE - ദൈവത്തിന്റെ പുസ്തകം
Related Posts Plugin for WordPress, Blogger...

friends

Popular Posts

എന്നെക്കുറിച്ച്

Photoshop Malayalam

ജാലകം

ആകെ പേജ്‌കാഴ്‌ചകള്‍

Share