ഞായറാഴ്‌ച, ഡിസംബർ 11, 2011
ചുവന്ന കണ്ണുകള്‍
ഞായറാഴ്‌ച, ഡിസംബർ 11, 2011 | പോസ്റ്റ് ചെയ്തത്
Poli_Tricss |
പോസ്റ്റ് എഡിറ്റ് ചെയ്യൂ
ഒരാള്‍ റൂമിന്റെ മൂലയില്‍ പൊറോട്ട കഴിച്ചു കൊണ്ടിരിക്കുന്നു...
മുറിയില്‍ വന്നപ്പോള്‍ മുതല്‍ അയാളെ ശ്രദ്ധിച്ചു.... ചുവന്ന കണ്ണുകള്‍...
റൂമിലെ ആരുടെയോ പരിചയക്കാരനാണ്...
മൂളിപ്പാട്ട് പാടിക്കൊണ്ട് കൈ കഴുകി അദ്ദേഹം തിരിച്ചു വന്നു...
പാട്ട് കര്‍ബലയെ കുറിച്ചാണ്.... എന്നെ നോക്കി ചിരിച്ചിട്ട് കസേരയില്‍ ഇരുന്നു...
കൈയില്‍ ഇരുന്ന സഞ്ചി തുറന്നു പുസ്തകങ്ങള്‍ എടുത്തു വായന തുടങ്ങി.....
പുസ്തകത്തിന്റെ പുറം ചട്ടയില്‍ കൂഫയിലെ പള്ളിയുടെ മിനാരങ്ങള്‍....
മിനാരങ്ങളിലെ വര്‍ണ്ണങ്ങള്‍ ഫസ് ലുവിന്റെ ഫോട്ടോഷോപ്പ് ചിത്രങ്ങള്‍ പോലെ..
ഈ റൂം ഒരു വഴിയമ്പലമാണ്... പുതിയ മുഖങ്ങള്‍ യാത്രക്കാരായി വന്നു കൊണ്ടിരിക്കും...
കഥയിലെ രാജ കുമാരനും രാജ കുമാരിയും ഒന്നാവാന്‍ പ്രാര്‍ത്ഥിച്ചു കൊണ്ട് വൈശാക് മോഹന്‍ പുസ്തകം മടക്കി കണ്ണടച്ചു...
റൂമിലെ ചെറുപ്പക്കാരന്‍... ഇന്റെര്‍നെറ്റിലെ വികി പീഡിയയിലൂടെ ഊളിയിട്ടു ചരിത്രത്തിന്റെ ഗതി വിഗതികള്‍ പരിശോധിക്കുന്നവന്‍....
സുബൈര്‍ തന്ന മൌദൂദിയുടെ ഉര്‍ദു പ്രഭാഷണം കേള്‍ക്കാന്‍ ഹെഡ് ഫോണ്‍ എടുത്തു
വെച്ചപ്പോള്‍ ആരോ ഡോര്‍ തുറന്നു കടന്നു വന്നു...
ആരാ... ചുവന്ന കണ്ണുള്ള ആള്‍ ചോദിച്ചു....
എന്റെ പേര് ബിന്‍ ഹുസൈന്‍... അബ്ദുള്‍ റഹ്മാന്‍ ബിന്‍ ഹുസൈന്‍...
എന്റെ പേര് ബിന്‍ ഹുസൈന്‍... അബ്ദുള്‍ റഹ്മാന്‍ ബിന്‍ ഹുസൈന്‍...
പേര് ജെയിംസ് ബോണ്ട് സിനിമയില്‍ പറയുന്നത് പോലെ ഉണ്ടല്ലോ...
മൈ നെയിം ഈസ് ബോണ്ട്; ജെയിംസ് ബോണ്ട്... ചുവന്ന കണ്ണുകളില്‍ പരിഹാസം...
അത് ചില ബുദ്ധിയില്ലാത്ത പനം കോട്ടികള്‍ക്ക് തോന്നും... വന്നയാള്‍ തിരിച്ചടിച്ചു..
ചുവന്ന കണ്ണുകള്‍ പുസ്തകത്തിലേക്ക് തിരിഞ്ഞു...
ബിന്‍ ഹുസൈന്‍ ഇബ്രാഹിമിന്റെ ബെഡിനടുത്തേക്ക് നീങ്ങി....
ഇവര്‍ പ്രധിരോധക്കാരാണ്... വൈശാഖ് മോഹന്‍ എന്നോട് പറഞ്ഞു...
അതെ ഞങ്ങള്‍ നീതി നിഷേധത്തെ എതിര്‍ക്കുന്നു. അതുകൊണ്ട് ഇവിടത്തെ മാധ്യമങ്ങള്‍ ഞങ്ങളെ തീവ്രവാദികള്‍ ആക്കി...
നിങ്ങളുടെ പ്രവര്‍ത്തി അങ്ങനെ അല്ലെ? ഞാന്‍ ചോദിച്ചു...
താങ്കള്‍ ഒരു വഹ്ഹാബി ആണല്ലേ? അത് കൊണ്ട് അങ്ങനെ തന്നെ ചോദിക്കണം.. ഹംഫെറുടെ കഥ വായിച്ചാല്‍ വഹ്ഹാബിസം മനസ്സിലാകും... ബിന്‍ ഹുസൈന്‍ പറഞ്ഞു...
ചുവന്ന കണ്ണുകള്‍ പുസ്തകത്തില്‍ നിന്നും ജിജ്ഞാസപൂരിതമായി ഉയര്‍ന്നു...
അത് ഇസ്ഫാഹാനില്‍ നിന്നും ഉയര്‍ന്ന കുബുദ്ധി ആണ് ബിന്‍...
താങ്കളുടെ പാര്‍ടിയെ തീവ്രവാദി ആക്കാന്‍ ഇന്നത്തെ മാധ്യമങ്ങള്‍ക്ക് കഴിയുമെങ്കില്‍ എന്ത് കൊണ്ട് 200 കൊല്ലം മുമ്പ് ജീവിച്ചിരുന്ന ശൈഖിനെ താറടിക്കാന്‍ ഒരു കഥ എഴുതിക്കൂടാ?
ഇസ്ലാമിലെ ഏതെങ്കിലും ആശയം അദ്ധേഹത്തിന്റെ ആശയവുമായി കലഹിക്കുന്നുണ്ടോ?
ആശയത്തെ ആശയം കൊണ്ട് നേരിടാന്‍ കഴിയാതെ കര്‍ബലയില്‍
പിന്നില്‍ നിന്നും കുത്തിയ കുന്തം കൊണ്ട് ഇസ്ലാമിനെ പുനരുദ്ധരിക്കാന്‍ ഇറങ്ങിയ ഇസ്ഫാഹാനിലെ സൃഗാല ബുദ്ധിയാണ് അതിനു പിന്നില്‍...
ആശയത്തെ ആശയം കൊണ്ട് നേരിടാന്‍ കഴിയാതെ കര്‍ബലയില്‍
പിന്നില്‍ നിന്നും കുത്തിയ കുന്തം കൊണ്ട് ഇസ്ലാമിനെ പുനരുദ്ധരിക്കാന്‍ ഇറങ്ങിയ ഇസ്ഫാഹാനിലെ സൃഗാല ബുദ്ധിയാണ് അതിനു പിന്നില്‍...
ബിന്‍ ഹുസൈന്‍ ചുവന്ന കണ്ണുള്ള ആളെ നോക്കി... മുഹറം പത്തിന്
നെറ്റിയില്‍ വെട്ടിയ ഉണങ്ങാത്ത മുറിവില്‍ നിന്നും രക്തം കിനിഞ്ഞു....
അയാള്‍ പുസ്തകം മടക്കി വാതിലിനടുത്തേക്ക് നടന്നു..
നെറ്റിയില്‍ വെട്ടിയ ഉണങ്ങാത്ത മുറിവില്‍ നിന്നും രക്തം കിനിഞ്ഞു....
അയാള്‍ പുസ്തകം മടക്കി വാതിലിനടുത്തേക്ക് നടന്നു..
ലേബലുകള്‍:
കഥ
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
friends
Popular Posts
-
ഒരാള്‍ റൂമിന്റെ മൂലയില്‍ പൊറോട്ട കഴിച്ചു കൊണ്ടിരിക്കുന്നു... മുറിയില്‍ വന്നപ്പോള്‍ മുതല്‍ അയാളെ ശ്രദ്ധിച്ചു.... ചുവന്ന കണ്ണുകള്‍... റൂമില...
-
സ്വത്വ ബോധം വര്‍ഗ ബോധത്തിന് അടിപ്പെടണം എന്നറിഞ്ഞപ്പോഴാണ് ലോക്കല്‍ സെക്രട്ടറി യോട് തെറ്റിപ്പിരിഞ്ഞത്.. സ്വത്വ ബോധം പുരോഗമനപരം അല്‍...
-
നിങ്ങളുടെ നേതാവ് ഈ മാതിരി കരഞ്ഞത് ശരിയായില്ല``- കൊച്ചു കുട്ടികളെ പോലെ, റൂമിലേക്ക് കടന്നപ്പോള്‍ തന്നെ ജമാലിന്റെ ഒളിയമ്പ്. ദേവന് മുഖം ഉ...
-
മോണിട്ടറിലെ അക്ഷരങ്ങള്‍ സാന്ദ്രമായി; കണ്ണുകള്‍ കൂമ്പിയടഞ്ഞു; കാല്പനികതകളുടെ ലോകത്തേക്ക്. അവിടെ APM ജി ഇരിക്കുന്നു; അല്ല, അത് APM ജിയു...
-
ബസിനുള്ളില്‍ ഇരുട്ടാണ്.... പുറത്തു മഴ പെയ്യുന്നു... ഡ്രൈവറുടെ മുമ്പിലുള്ള ദൈവങ്ങളുടെ ചിത്രത്തിന് മുമ്പില്‍ ഒരു ചെറിയ ബള്‍ബ് എരിയുന്നുണ്ട...
-
ആചാര്യന്റെ പുസ്തകത്തില്‍ നിന്നും കണ്ണ് പിന്‍വലിഞ്ഞപ്പോള്‍ ടെലിവിഷനിലൂടെ മുല്ലപ്പൂ വിപ്ലവത്തിന്റെ ഗന്ധം മുറിയിലാകെ പരന്നു. ആചാര്യന്റെ ദീ...
-
കുടപ്പനക്കല്‍ തറവാട്ടില്‍ പോയി ആമീന്‍ പറയുന്ന സി പി ഐ ലെ റഹ്മതുള്ള.... , മര്‍ഡോക്കിന്റെ ഏഷ്യാനെറ്റില്‍ കിറി കോട്ടി ചിരിക്കുന്ന ബ്രിട്ടാസ്...
-
ഗുലാം അലിയുടെ ഗസലുകളില്‍ മതിമറന്ന് സുബൈര്‍ എപ്പോഴോ ഉറങ്ങിയിരിക്കുന്നു... വെളിച്ചം മങ്ങിയ മുറിയില്‍ നിന്നും പ്രഭാതത്തിന്റെ ഇളം ചൂടിലേക്...
എന്നെക്കുറിച്ച്
- Poli_Tricss
- Supporting the vicrims
ആകെ പേജ്‌കാഴ്‌ചകള്‍
3399
6 അഭിപ്രായ(ങ്ങള്‍):
ഇഷ്ടപ്പെട്ടു.. ചലനം മതത്തിലൂടെയായതു വായനക്കു എവിടെയോ ഒഴുക്കു നഷ്ടപ്പെട്ടപോലെ..! തുടരുക
ഇത്തവണ പുതിയ ഇരയെ കിട്ടിയല്ലേ ....നമ്മുടെ ചോങ്കണ്ണന്‍!!!രസായി വായിച്ചു കുറെ ചിരിച്ചു ( ബിന്‍ ഹുസൈന്‍ ഇബ്രാഹിമിന്റെ ബെഡിനടുത്തേക്ക് നീങ്ങി....
ഇവര്‍ പ്രധിരോധക്കാരാണ്... വൈശാഖ് മോഹന്‍ എന്നോട് പറഞ്ഞു.)കലക്കന്‍
chonkannan........
ചോങ്കണ്ണനോട് എന്റെ സ്നേഹാന്വേഷണം അറിയിക്കുമല്ലോ.?
അദ്ദേഹത്തിനു മറ്റൊരു നാമം കൂടെയുണ്ട്. ചിത്താനന്ദന്‍..!
പിന്നെ, സുഹൃത്തെ താങ്കളുടെ എഴുത്ത് വല്ലാത്ത ഒരു കൌതുകം വിതറുന്നുണ്ട്.
എഴുത്തില്‍, കാര്യമായി ശ്രദ്ധിക്കണം എന്ന് സ്നേഹബുദ്ധ്യാ ഉണര്‍ത്തുന്നു.
നന്ദി, വീണ്ടും കാണാം.
ഇഷ്ടപ്പെട്ടു.. തുടരുക
ചരിത്രം നാള്‍ വഴിയാണ്‍. പലപ്പോഴും മിക്കപ്പോഴും അതു വിജയിയുടെ ഗാഥയാണു. ചരിത്രത്തിന്‍റെ പുനര് വായനയെ ഒഇക്കലും നിരുല്‍സാഹപ്പെടുത്തിക്കൂടാ. സ്വന്തം ചരിത്രത്തെ ഭയപ്പെടുന്ന ഒരാള്‍ക്കും മുന്നോട്ടു ഗമിക്കാന്‍ കഴിയുകയില്ല.യസീദുകള്‍ എല്ലയ്പോഴും ഉദയം കൊള്ളുകയും ജനങ്ങളെ മര്‍ദ്ദിചും ഭീഷണിപ്പെടുത്തിയും ലോകം വാഴുന്നു. അതുകൊണ്ടു തന്നെ ഹുസൈന്‍ മരിക്കുന്നില്ല.ജഡിലമായ ജഢം പേറി നാം നിത്യവും മരിച്ചു കൊണ്ടിരിക്കുന്നു. കാരണം ഭീരു ഒരിക്കലും ജീവിക്കുന്നില്ല. ഹുസൈന്‍ തന്നെ സഹായിക്കാന്‍, തന്‍റെ കൂടെയുള്ള സ്ത്രീകളെയും കുട്ടികളെയും രക്ഷിക്കാന്‍ ആരെങ്കിലുമുണ്ടോ എന്നു ഇന്നും വിളിച്ചു ചോദിക്കുന്നു. ധീരയായ സൈനബ് ചരിത്രത്തിന്‍റെ നിയോഗം പോലെ നമുക്കു വേണ്ടി അമവി കൊട്ടാരത്തില്‍ ധീരമയി ഗര്‍ജ്ജിക്കുന്നു. കൂലിപ്പടയാളികലും, പേനയുന്തികളും അന്ധിച്ചു നില്‍ക്കുന്നു. സൈദ് മരക്കുരിശില്‍ മൂന്നാം വര്‍ഷവും തൂങി കിടക്കുന്നു. യഹ്യയുടെ കത്തിച്ച ശരീരത്തിന്‍റെ ചാരം ഇന്നും റ്റൈഗ്രീസിലൂടെ ഒഴുകിവരുന്നു. എന്നിട്ടും നാം പറയുന്നു അവര്‍ മരിക്കുകയും നാം ജീവിചിരിക്കുകയും ചെയ്യുന്നു. കഷ്ടം...ചോങ്കണ്ണന്‍( പ്രശാന്ത് ചിത്ത)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ