ചൊവ്വാഴ്ച, ഒക്‌ടോബർ 11, 2011
Browse » Home »
» ദൈവത്തിന്റെ പുസ്തകം
ദൈവത്തിന്റെ പുസ്തകം
ചൊവ്വാഴ്ച, ഒക്‌ടോബർ 11, 2011 | പോസ്റ്റ് ചെയ്തത്
Poli_Tricss |
പോസ്റ്റ് എഡിറ്റ് ചെയ്യൂ
സ്വത്വ ബോധം വര്‍ഗ ബോധത്തിന് അടിപ്പെടണം എന്നറിഞ്ഞപ്പോഴാണ് ലോക്കല്‍ സെക്രട്ടറി യോട് തെറ്റിപ്പിരിഞ്ഞത്.. സ്വത്വ ബോധം പുരോഗമനപരം അല്ലത്രേ....
ഉസ്താദിന്റെ ഘോര പ്രസംഗം എന്നിലെ എന്നെ അപ്പോഴേക്കും ത്രസിപ്പിച്ചിരുന്നു.... ബോലോ തക്ബീര്‍ വിളികളില്‍ എന്റെ രോമ കൂപങ്ങള്‍ എഴുന്നേറ്റു...
നമുക്ക് ഒരു പഞ്ചായത്ത് പോലും ഭരിക്കണ്ട...
ഈ വ്യവസ്ഥിതിയോട് നമ്മള്‍ ഒറ്റയ്ക്ക് പോരാടും... നമ്മുടെ ആത്മീയ നേതാവിന്റെ മാര്‍ഗത്തില്‍...കാലം കടന്നു, നമുക്കും പഞ്ചായത്ത് ഭരിക്കണം... ഉസ്താദിനു പുതിയ ഉള്‍വിളി ഉണ്ടായി...
വാല്മീകിയുടെ പിന്തുടര്‍ച്ചയായ കീഴാള ജന്മങ്ങളെ നമ്മള്‍ ഉദ്ധരിക്കും...പുതിയ ഇതിഹാസം നമ്മള്‍ രചിക്കും.
എന്റെ സ്വത്വ ബോധം കീഴാള രാഷ്ട്രീയതിലേക്കു സന്നിവേശം നടത്തി...
`നീ ആകെ മാറിയിരിക്കുന്നു`` എന്നെ കണ്ടപ്പോള്‍ ലോക്കല്‍ സെക്രട്ടറി പറഞ്ഞു...
മര്‍ദ്ധക മുതലാളിത്തത്തിന്റെ ആദ്യ രൂപമായി ഹാബേല്‍, ഖാബേല്‍ സംഘട്ടനത്തെ ഞാന്‍ പുനരാഖ്യാനിച്ചു.. മതവും ഒരു പ്രത്യയ ശാസ്ത്രം തന്നെ.
രാഷ്ട്രീയ ഇസ്ലാം എന്നെ കോള്‍മയിര്‍ കൊള്ളിച്ചു..
കീഴാള കുടിലുകള്‍ ഇസ്ലാമിക പ്രത്യയ ശാസ്ത്രത്തിന്റെ ഉല്‍ബോധന വേദികളായി.
ഇവരുടെ വോട്ട് കൊണ്ടേ ജയിക്കാന്‍ കഴിയൂ. പക്ഷെ അവരുടെ മത്തിക്കറിയും ചോറും കണ്ടു ഞാന്‍ ഓക്കാനിച്ചു.വാര്‍ക്കപ്പണിക്ക് കമ്പി വളച്ചു കൊണ്ടിരുന്ന എന്റെ അയല്‍ക്കാരന്‍ സുല്ത്താന് പെട്ടെന്ന് അജ്മീറില്‍ നിന്നും ഒരു വിളി .. അയാള്‍ ബോധം കേട്ട് വീണു.. ഭ്രാന്തിന്റെ ആത്യന്തികതയില്‍ ദിവ്യനായി പരിണമിച്ചു.. അയാളുടെ മുറുക്കി തുപ്പലില്‍ ആള്‍ക്കൂട്ടം പുതിയ വെളിപാടുകള്‍ക്കായി കാതോര്‍ത്തു. ...
ഓടി മറഞ്ഞ വിദേശ ബ്രാന്‍ഡ് കാറുകളില്‍ ചെമ്പ് തകിടുകള്‍ തൂങ്ങിയാടി.
ലോക്കല്‍ സെക്രട്ടറി റാതീബിന്റെ നെയ്ചോറിലൂടെ സിദ്ധനിലേക്ക് പുരോഗമിച്ചു...
ഓടി മറഞ്ഞ വിദേശ ബ്രാന്‍ഡ് കാറുകളില്‍ ചെമ്പ് തകിടുകള്‍ തൂങ്ങിയാടി.
ലോക്കല്‍ സെക്രട്ടറി റാതീബിന്റെ നെയ്ചോറിലൂടെ സിദ്ധനിലേക്ക് പുരോഗമിച്ചു...
അന്ന് നടന്നു പോകുമ്പോള്‍ അയാളുടെ വീടിനു മുമ്പില്‍ ഉസ്താദിന്റെ കാര്‍..
സുല്‍ത്താന്റെ കൂടെ അദ്ദേഹം ഇറങ്ങിവരുന്നു...
എനിക്കൊരു ആത്മീയ നേതാവിനെ കിട്ടി, സുല്‍ത്താനെ ചൂണ്ടിക്കൊണ്ട്
സുല്‍ത്താന്റെ കൂടെ അദ്ദേഹം ഇറങ്ങിവരുന്നു...
എനിക്കൊരു ആത്മീയ നേതാവിനെ കിട്ടി, സുല്‍ത്താനെ ചൂണ്ടിക്കൊണ്ട്
സുല്‍ത്താന്റെ ചുവന്ന തുപ്പല്‍ താടിയിലൂടെ ഒലിച്ചിറങ്ങി.. അത് കണ്ടു ഉസ്താദ് നിര്‍ വൃധി കൊണ്ടു...
ഞാന്‍ കുന്നിറങ്ങി സത്യത്തിന്റെ പ്രബോധകനായി കുടിലുകളിലേക്ക് നടന്നു.... എന്റെ കൈയില്‍ ദൈവത്തിന്റെ പുസ്തകമുണ്ടായിരുന്നു...
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
Blog Archive
-
▼
2011
(9)
- ► സെപ്റ്റംബർ (4)
friends
Popular Posts
-
ഒരാള്‍ റൂമിന്റെ മൂലയില്‍ പൊറോട്ട കഴിച്ചു കൊണ്ടിരിക്കുന്നു... മുറിയില്‍ വന്നപ്പോള്‍ മുതല്‍ അയാളെ ശ്രദ്ധിച്ചു.... ചുവന്ന കണ്ണുകള്‍... റൂമില...
-
സ്വത്വ ബോധം വര്‍ഗ ബോധത്തിന് അടിപ്പെടണം എന്നറിഞ്ഞപ്പോഴാണ് ലോക്കല്‍ സെക്രട്ടറി യോട് തെറ്റിപ്പിരിഞ്ഞത്.. സ്വത്വ ബോധം പുരോഗമനപരം അല്‍...
-
നിങ്ങളുടെ നേതാവ് ഈ മാതിരി കരഞ്ഞത് ശരിയായില്ല``- കൊച്ചു കുട്ടികളെ പോലെ, റൂമിലേക്ക് കടന്നപ്പോള്‍ തന്നെ ജമാലിന്റെ ഒളിയമ്പ്. ദേവന് മുഖം ഉ...
-
മോണിട്ടറിലെ അക്ഷരങ്ങള്‍ സാന്ദ്രമായി; കണ്ണുകള്‍ കൂമ്പിയടഞ്ഞു; കാല്പനികതകളുടെ ലോകത്തേക്ക്. അവിടെ APM ജി ഇരിക്കുന്നു; അല്ല, അത് APM ജിയു...
-
ബസിനുള്ളില്‍ ഇരുട്ടാണ്.... പുറത്തു മഴ പെയ്യുന്നു... ഡ്രൈവറുടെ മുമ്പിലുള്ള ദൈവങ്ങളുടെ ചിത്രത്തിന് മുമ്പില്‍ ഒരു ചെറിയ ബള്‍ബ് എരിയുന്നുണ്ട...
-
ആചാര്യന്റെ പുസ്തകത്തില്‍ നിന്നും കണ്ണ് പിന്‍വലിഞ്ഞപ്പോള്‍ ടെലിവിഷനിലൂടെ മുല്ലപ്പൂ വിപ്ലവത്തിന്റെ ഗന്ധം മുറിയിലാകെ പരന്നു. ആചാര്യന്റെ ദീ...
-
കുടപ്പനക്കല്‍ തറവാട്ടില്‍ പോയി ആമീന്‍ പറയുന്ന സി പി ഐ ലെ റഹ്മതുള്ള.... , മര്‍ഡോക്കിന്റെ ഏഷ്യാനെറ്റില്‍ കിറി കോട്ടി ചിരിക്കുന്ന ബ്രിട്ടാസ്...
-
ഗുലാം അലിയുടെ ഗസലുകളില്‍ മതിമറന്ന് സുബൈര്‍ എപ്പോഴോ ഉറങ്ങിയിരിക്കുന്നു... വെളിച്ചം മങ്ങിയ മുറിയില്‍ നിന്നും പ്രഭാതത്തിന്റെ ഇളം ചൂടിലേക്...
എന്നെക്കുറിച്ച്
- Poli_Tricss
- Supporting the vicrims
ആകെ പേജ്‌കാഴ്‌ചകള്‍
3399
4 അഭിപ്രായ(ങ്ങള്‍):
sathyam............
വാര്‍ക്കപണിക്കരനില്‍ മാത്രമല്ല ഓരോ മനുഷ്യനിലും ദൈവത്തിന്റെ അംശവും ചെകുത്താന്റെ അംശവും കുടികൊള്ളുന്നുണ്ട്!ആള്‍ ദൈവങ്ങള്‍ക്ക് പ്രസക്തിയുള്ള ഈ കാലഗട്ടത്തില്‍ ഈ പോസ്റ്റിനു നല്ല പ്രസകതിയുണ്ട്.മനിയംപാരയില്‍ നിന്ന് മാറിചിന്തിച്ചതില്‍ അഭിനന്തങ്ങള്‍
ആള്‍ ദൈവങ്ങളെ പറ്റിയുള്ള നന്നായിട്ടുണ്ട്. ഇസ്ലാമിക രാഷ്ട്രീയത്തിനും ഒന്ന് കുത്തിയത് കണ്ടു.അപ്പോള്‍ ആളി മുസ്ലിയാര്‍ നയിച്ച മലബാര്‍ കലാപത്തിന്റെ രാഷ്ട്രീയം എന്തായിരുന്നു? അവയെ സ്വതന്ത്ര സമരമായി അങ്ങീകരിക്കുന്ന നമ്മള്‍ അവരുടെ പിന്മുറക്കാര്‍ നടത്തുന്ന സമരങ്ങളെ നിഷേടിക്കുന്നാദ് എന്തിനു വേണ്ടി? ഇസ്ലാമിക് പോളിടിക്ക്സിനെ നിഷേടിക്കുന്നടിനും മുന്പ് ആളി മുസ്ലിയരെയും വാരിയന്‍ കുന്നതിനെയും നിഷേടിക്കണം.
അമ്പടാ..ഇതിപ്പൊഴാ ഞാൻ കണ്ടേ..! പോരട്ടെ ഇങ്ങനെ കാമ്പുള്ളതോരോന്ന് പോരട്ടെ..! നന്നായിട്ടുണ്ട് പൊളിട്രീ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ