വെള്ളിയാഴ്‌ച, മാർച്ച് 02, 2012

postheadericon ഒരു യാത്രയുടെ അന്ത്യം .....






ഗുലാം അലിയുടെ ഗസലുകളില്‍ മതിമറന്ന് സുബൈര്‍ എപ്പോഴോ ഉറങ്ങിയിരിക്കുന്നു... വെളിച്ചം മങ്ങിയ മുറിയില്‍ നിന്നും പ്രഭാതത്തിന്റെ ഇളം ചൂടിലേക്ക് കാലെടുത്തു വെച്ചപ്പോള്‍ അകലെ നിന്നും തിരു കേശ മന്ദിരത്തിലേക്കുള്ള വിളി കാതുകളില്‍ വന്നലച്ചു...

ചിതാഭസ്മം നിമജ്ജനം ചെയ്ത ഒഴുക്കുകള്‍ മനസ്സില്‍ മാലിന്യങ്ങള്‍ നിറച്ചിരുന്നു... ആള്‍ ദൈവങ്ങളും കുളിമുറിയില്‍ കാല്‍ തെറ്റി വീണു.....

പുതിയ ലോകത്തിന്റെ അന്വേഷണത്തില്‍ മനസ്സില്‍ എവിടെയോ ചുവന്ന നക്ഷത്രം തെളിഞ്ഞു..

ഇനി ഒരു മടക്കം...

ബസ്സിന്റെ സീറ്റില്‍ ഇരുന്നതും ഖലീല്‍ ജിബ്രാന്റെ വരികളിലൂടെ കണ്ണുകള്‍ ഓടിക്കൊണ്ടിരുന്നു... കുന്നുകളിലെ വിപ്ലവ പ്രഭാഷണങ്ങള്‍.....

കഴുതപ്പുറത്തേറിയ വിപ്ലവകാരി ജെറുസലേമിലെ ആത്മീയ വാണിഭക്കാര്‍ ക്കെതിരെ ചൂരല്‍ പ്രയോഗിച്ചു..... പരീശന്മാര്‍ പുളഞ്ഞു....

ബസ്സ്‌ നിര്ത്താ തെ ഓടിക്കൊണ്ടിരുന്നു...
ജിബ്രാന്റെ പുസ്തകം തീര്ത്തുെ മുഹമ്മദ്‌ അസദിന്റെ മക്കയിലേക്കുള്ള വഴിയിലേക്ക് കടന്നു... ദുബായിയില്‍ വെച്ച് പരിചയപ്പെട്ട ജാഫെര്‍ സാഹിബ് വായിക്കാന്‍ തന്നതാണ്..

ജാഫെര്‍ സാഹിബിന്റെ മതാതിടിഷ്ടിത പ്രത്യയ ശാസ്ത്രം തുടക്കത്തില്‍ ചിന്തകളെ ഉധീപിപ്പിച്ചിരുന്നു... പക്ഷെ ചുവപ്പ് പ്രത്യയ ശാസ്ത്രത്തിന്റെ അസ്കിത അതിനെയും
ബാധിച്ചിരുന്നു എന്ന് പിന്നീടറിഞ്ഞു... മതം കൊണ്ട് കെട്ടിപ്പൊക്കിയ ഒരു ഇരുമ്പ്
മറ പ്രതീക്ഷിച്ചു ഇന്നും ജാഫെര്‍ സാഹിബ് കാത്തിരിക്കുകയാണ്..

മക്കയിലേക്കുള്ള വഴിയില്‍ വെച്ച് പുതിയ പ്രവാചകനെ പരിചയപ്പെട്ടു... മരുഭൂമിയിലെ വിപ്ലവകാരിയെ കുറിച്ചോ യേശുവിന്റെ സുവിശേഷം???


തുര്ക്കി വാസ്തു വിദ്യയില്‍ പണിത ഒരു വലിയ മന്ദിരത്തിന്റെ മുമ്പില്‍ ബസ്സ്‌ ഒരു അനക്കത്തോടെ നിന്നു. പച്ച പട്ടു പുതച്ച കണ്ണാടി ക്കൂടില്‍ മുമ്പില്‍ ആളുകളുടെ തിക്കും തിരക്കും..

ചന്ദനത്തിരി ഗന്ധം നിറഞ്ഞു നിന്ന അന്തരീക്ഷത്തില്‍ ആയിരം വട്ടം ശൈഖിനെ വിളിച്ചു കൊണ്ട് പച്ച തലപ്പാവുകള്‍ ഇളകിയാടി ...

മുടിക്കൂട് തൊട്ടു മൊത്തി നിര്‍വ്രിധിയോടെ മടങ്ങിയവര്ക്ക് പച്ച പുതപ്പിട്ട പൂജാരി പ്രസാദമായി അരിയും കുരുമുളകും കൊടുത്തു...

യാത്രയുടെ അന്ത്യം ഇതോ? ദേവന്‍ കണ്ണാടി ക്കൂട്ടിലെ നീളന്‍ മുടിയിലേക്ക് നോക്കി. തലപ്പാവ്‌ ധരിച്ച പരീശന്മാര്‍ രസീത് കുറ്റി ദേവന്റെ മുന്നിലേക്ക്‌ നീട്ടി...


ദേവന്‍ കഴുതപ്പുറത്തായിരുന്നു... കൈയില്‍ ഇരുന്ന ചൂരല്‍ മുഴക്കത്തോടെ ചുഴറ്റി.... ചില്ല് കഷണങ്ങള്‍ ചിതറി തെറിച്ചു...

ദേവന്‍ മന്ദിരത്തിന്റെ പടിയില്‍ ആകാശം നോക്കി കിടന്നു. ... ശരീരത്തില്‍ അവിടവിടെ രക്തം കിനിയുന്നുണ്ട്....


ശൈഖ് വിളികളുടെ ശബ്ദങ്ങളെ കീറി മുറിച്ചു കൊണ്ട് അകലത്തെ പള്ളിയില്‍ നിന്നും വാങ്ക് വിളി ഉയര്ന്നു ... മുടിക്കൂടില്‍ നിന്നും അവസാനത്തെ ചില്ല് കഷണവും ഉതിര്ന്നു വീണു...

ഏകത്വത്തിന്റെ വിളിയില്‍ അപ്പൂപ്പന്‍ താടി പോലെ നീളന്‍ മുടി ഉയര്ന്നു പൊങ്ങി.... ആ വിളിയിലേക്ക് ദേവന്‍ വേച്ചു വേച്ചു നടന്നു..
READ MORE - ഒരു യാത്രയുടെ അന്ത്യം .....
ഞായറാഴ്‌ച, ഡിസംബർ 11, 2011

postheadericon ചുവന്ന കണ്ണുകള്‍

ഒരാള്‍  റൂമിന്റെ  മൂലയില്‍ പൊറോട്ട കഴിച്ചു കൊണ്ടിരിക്കുന്നു...
മുറിയില്‍ വന്നപ്പോള്‍ മുതല്‍ അയാളെ ശ്രദ്ധിച്ചു.... ചുവന്ന കണ്ണുകള്‍...
റൂമിലെ ആരുടെയോ പരിചയക്കാരനാണ്‌...
മൂളിപ്പാട്ട് പാടിക്കൊണ്ട് കൈ കഴുകി അദ്ദേഹം തിരിച്ചു വന്നു...
പാട്ട് കര്‍ബലയെ കുറിച്ചാണ്.... എന്നെ നോക്കി ചിരിച്ചിട്ട് കസേരയില്‍ ഇരുന്നു...
കൈയില്‍ ഇരുന്ന സഞ്ചി തുറന്നു പുസ്തകങ്ങള്‍ എടുത്തു വായന തുടങ്ങി.....
പുസ്തകത്തിന്റെ പുറം ചട്ടയില്‍  കൂഫയിലെ പള്ളിയുടെ മിനാരങ്ങള്‍....
മിനാരങ്ങളിലെ വര്‍ണ്ണങ്ങള്‍ ഫസ് ലുവിന്റെ ഫോട്ടോഷോപ്പ് ചിത്രങ്ങള്‍ പോലെ..

ഈ റൂം  ഒരു വഴിയമ്പലമാണ്... പുതിയ  മുഖങ്ങള്‍ യാത്രക്കാരായി വന്നു കൊണ്ടിരിക്കും...

കഥയിലെ രാജ കുമാരനും രാജ കുമാരിയും ഒന്നാവാന്‍ പ്രാര്‍ത്ഥിച്ചു കൊണ്ട് വൈശാക് മോഹന്‍ പുസ്തകം മടക്കി കണ്ണടച്ചു...
റൂമിലെ ചെറുപ്പക്കാരന്‍... ഇന്റെര്‍നെറ്റിലെ  വികി പീഡിയയിലൂടെ ഊളിയിട്ടു ചരിത്രത്തിന്റെ ഗതി വിഗതികള്‍ പരിശോധിക്കുന്നവന്‍....

സുബൈര്‍ തന്ന മൌദൂദിയുടെ ഉര്‍ദു പ്രഭാഷണം കേള്‍ക്കാന്‍ ഹെഡ് ഫോണ്‍ എടുത്തു
വെച്ചപ്പോള്‍ ആരോ ഡോര്‍ തുറന്നു കടന്നു വന്നു...
ആരാ... ചുവന്ന കണ്ണുള്ള ആള്‍ ചോദിച്ചു.... 

എന്റെ പേര് ബിന്‍ ഹുസൈന്‍... അബ്ദുള്‍ റഹ്മാന്‍ ബിന്‍ ഹുസൈന്‍...
പേര് ജെയിംസ്‌ ബോണ്ട്‌ സിനിമയില്‍ പറയുന്നത് പോലെ ഉണ്ടല്ലോ...
മൈ  നെയിം ഈസ്‌ ബോണ്ട്‌;  ജെയിംസ്‌ ബോണ്ട്‌... ചുവന്ന കണ്ണുകളില്‍ പരിഹാസം...
അത് ചില ബുദ്ധിയില്ലാത്ത പനം കോട്ടികള്‍ക്ക്  തോന്നും... വന്നയാള്‍ തിരിച്ചടിച്ചു..  
ചുവന്ന കണ്ണുകള്‍ പുസ്തകത്തിലേക്ക് തിരിഞ്ഞു...

ബിന്‍ ഹുസൈന്‍ ഇബ്രാഹിമിന്റെ ബെഡിനടുത്തേക്ക്  നീങ്ങി....
ഇവര്‍ പ്രധിരോധക്കാരാണ്... വൈശാഖ് മോഹന്‍ എന്നോട് പറഞ്ഞു...


അതെ ഞങ്ങള്‍ നീതി നിഷേധത്തെ എതിര്‍ക്കുന്നു. അതുകൊണ്ട് ഇവിടത്തെ മാധ്യമങ്ങള്‍ ഞങ്ങളെ തീവ്രവാദികള്‍ ആക്കി...

നിങ്ങളുടെ പ്രവര്‍ത്തി അങ്ങനെ അല്ലെ? ഞാന്‍ ചോദിച്ചു...

താങ്കള്‍ ഒരു വഹ്ഹാബി ആണല്ലേ? അത് കൊണ്ട് അങ്ങനെ തന്നെ ചോദിക്കണം.. ഹംഫെറുടെ കഥ വായിച്ചാല്‍ വഹ്ഹാബിസം മനസ്സിലാകും... ബിന്‍ ഹുസൈന്‍ പറഞ്ഞു...


ചുവന്ന കണ്ണുകള്‍ പുസ്തകത്തില്‍ നിന്നും ജിജ്ഞാസപൂരിതമായി ഉയര്‍ന്നു...


 അത് ഇസ്ഫാഹാനില്‍ നിന്നും ഉയര്‍ന്ന  കുബുദ്ധി ആണ് ബിന്‍...
താങ്കളുടെ പാര്‍ടിയെ തീവ്രവാദി ആക്കാന്‍ ഇന്നത്തെ മാധ്യമങ്ങള്‍ക്ക് കഴിയുമെങ്കില്‍ എന്ത് കൊണ്ട് 200 കൊല്ലം മുമ്പ് ജീവിച്ചിരുന്ന ശൈഖിനെ താറടിക്കാന്‍ ഒരു കഥ എഴുതിക്കൂടാ?
ഇസ്ലാമിലെ ഏതെങ്കിലും ആശയം അദ്ധേഹത്തിന്റെ ആശയവുമായി കലഹിക്കുന്നുണ്ടോ?

 ആശയത്തെ ആശയം കൊണ്ട് നേരിടാന്‍ കഴിയാതെ കര്‍ബലയില്‍
 പിന്നില്‍ നിന്നും കുത്തിയ  കുന്തം  കൊണ്ട് ഇസ്ലാമിനെ പുനരുദ്ധരിക്കാന്‍ ഇറങ്ങിയ ഇസ്ഫാഹാനിലെ സൃഗാല ബുദ്ധിയാണ് അതിനു പിന്നില്‍... 

ബിന്‍ ഹുസൈന്‍ ചുവന്ന കണ്ണുള്ള ആളെ നോക്കി... മുഹറം പത്തിന്
നെറ്റിയില്‍  വെട്ടിയ ഉണങ്ങാത്ത മുറിവില്‍ നിന്നും രക്തം കിനിഞ്ഞു....
അയാള്‍ പുസ്തകം മടക്കി വാതിലിനടുത്തേക്ക് നടന്നു..
READ MORE - ചുവന്ന കണ്ണുകള്‍
ബുധനാഴ്‌ച, നവംബർ 30, 2011

postheadericon വിപ്ലവത്തിന്റെ പരിണതികള്‍





ആചാര്യന്റെ പുസ്തകത്തില്‍ നിന്നും കണ്ണ് പിന്‍വലിഞ്ഞപ്പോള്‍ ടെലിവിഷനിലൂടെ  മുല്ലപ്പൂ വിപ്ലവത്തിന്റെ ഗന്ധം മുറിയിലാകെ പരന്നു. ആചാര്യന്റെ ദീര്‍ഘ ദൃഷ്ടി എത്ര സാര്‍ഥകമായി പുലരുന്നു...ഇന്നലെ വാങ്ങിയ സാമ്രാജ്യത്തിന്റെ ഉല്‍പ്പന്നമായ കോള പൊട്ടിച്ച പോലെ മനസ്സ് നുരകുത്തി ചാടി.

വിപ്ലവം തുടങ്ങിയിട്ടേയുള്ളു... ഇതിന്റെ ഒടുക്കത്തില്‍  ഇങ്ങു മലബാറിലെ സമുദായ പാര്‍ട്ടിക്ക് വരെ കാല്‍ ഇടറും... ആ ശൂന്യതയിലേക്ക് ഞങ്ങളുടെ ഊഴമാണ്....
ഇന്നലെകളില്‍ ഞങ്ങള്‍ക്ക്  തെറ്റ് പറ്റിയെന്നു  സാമ്രാജ്യത്തിന്റെ വൈതാളികന്മാര്‍ ചുവരുകളില്‍ എഴുതി...

ശരിയാണ്...
വിപ്ലവത്തിന്റെ വഴിയടയാളങ്ങള്‍ കാലത്തിന്റെ പ്രയാണത്തില്‍ മുങ്ങിപ്പോയി...
മൂല്യങ്ങളുടെ ഉറപ്പുകള്‍  വോട്ട് വാങ്ങിച്ചവര്‍ ചവറ്റു കൊട്ടയില്‍ എറിഞ്ഞു.
പക്ഷെ...
ഇവിടെയും ഞങ്ങള്‍ തിരിച്ചു വരും.....
ദൈവേതര മാര്‍ഗത്തിലൂടെ ഒരു വിപ്ലവം....
സുബൈര്‍   പെട്ടി തുറന്നു.. പെട്ടിയില്‍ മടക്കി വെച്ച മൂന്നു നിറമുള്ള കൊടി.... ആയത്തുള്ളയുടെ വിപ്ലവ കൊടി...

അടുത്ത തവണ നാട്ടില്‍ പോകുമ്പോള്‍ എങ്കിലും നമ്മുടെ പാര്‍ടിക്ക് വോട്ട് ചെയ്യണം... ജാഫര്‍ സാഹിബിന്റെ ക്ലാസ്സ്‌ മനസ്സില് കുളിര്‍ കോരിയിട്ടു.
സാമ്രാജ്യത്വം തുലയട്ടെ... ഇന്നലെ കുടിച്ചു ബാക്കിയിരുന്ന കോള സുബൈര്‍ ജനലിലൂടെ പുറത്തേക്ക് എറിഞ്ഞു...

റോഡിലൂടെ നടന്നു ഇബ്രാഹിമിന്റെ കടയിലേക്ക്.. ന്യൂസ്‌ പേപ്പര്‍ സ്റ്റാന്‍ഡില്‍ തേജസ്സോടെ ഇന്നത്തെ പത്രം...
ഇത് വായിച്ചിട്ടാണ് പൊന്നാനിയിലെ സലിം പ്രധിരോധിക്കുന്നത്...
വാര്‍ത്തകളിലൂടെ സഞ്ചരിക്കുമ്പോള്‍ നമ്മുടെ ക്ഷേമ പാര്‍ടിയെ പറ്റി കണ്ണില്‍ തടഞ്ഞു...
കൈകള്‍ വിറച്ചു...
നമ്മുടെ പാര്‍ടിയിലെ കാര്യപ്പെട്ട ആള്‍.....
റൂമിലെ ഡെന്നി തോമസ്‌ പുകഴ്ത്തുന്ന മോഡിയുടെ ഫാസിസ്റ്റ്‌ പാര്‍ട്ടിയിലേക്ക്..



കക്ഷത്തില്‍ ഇരുന്ന വഴിതിരിവിന്റെ പത്രം താഴെ വീണു... വിപ്ലവം അതിലെ പോയ വാഹനത്തിന്റെ പൊടിയില്‍ അലിഞ്ഞു ചേര്ന്നു.....





READ MORE - വിപ്ലവത്തിന്റെ പരിണതികള്‍
ഞായറാഴ്‌ച, ഒക്‌ടോബർ 30, 2011

postheadericon പടരുന്ന വള്ളികള്‍

ബസിനുള്ളില്‍ ഇരുട്ടാണ്‌.... പുറത്തു മഴ പെയ്യുന്നു... 
ഡ്രൈവറുടെ മുമ്പിലുള്ള ദൈവങ്ങളുടെ ചിത്രത്തിന്  മുമ്പില്‍ ഒരു ചെറിയ ബള്‍ബ്‌ എരിയുന്നുണ്ട്‌...
ചിത്രങ്ങള്‍  മതേതരത്വം വിളിച്ചോതുന്നു.... മഞ്ഞക്കുളം ഔലിയായും, വേളാങ്കണ്ണി മാതാവും, ചോറ്റാനിക്കര അമ്മയും....
മഞ്ഞയും, ചുവപ്പും ചരടുകള്‍ കൊണ്ട് നിറഞ്ഞ ഡ്രൈവറുടെ കൈകള്‍ ഗിയറില്‍ അഭ്യാസം തുടര്‍ന്നു... 
സലിം തന്റെ തെറുത്തു വെച്ചിരുന്ന ഷര്‍ട്ട്‌ന്റെ മടക്കില്‍ തപ്പി നോക്കി...
 സിദ്ധന്‍  മന്ത്രിച്ചു തന്ന ചെമ്പ് തകിടാണ്...
ഈ ചെമ്പ് തകിട് കൊണ്ടുപോയി യാത്രക്കുള്ള ബാഗിന്റെ ഉള്ളില്‍ വെച്ചാല്‍ യാത്ര സുഖകരമാകും...
എത്രയോ ചരടുകള്‍ ചെറുപ്പം മുതല്‍ സിദ്ധന്‍ മന്ത്രിച്ചു  തന്നിരിക്കുന്നു... 
ചെറുപ്പത്തില്‍ `ഡ്രാക്കുളയുടെ``  നോവല്‍ വായിച്ചു പനിച്ചു കിടന്നപ്പോള്‍ ഒറ്റ ഊത്ത് കൊണ്ടാണ് സിദ്ധന്‍ പനി മാറ്റിയത്...

അളിയന്‍ അയച്ചു തന്ന ഒരു വിസയിലും ഇവിടെ നിന്നും കയറിപ്പോകാന്‍ കഴിഞ്ഞില്ല.. എന്തെങ്കിലും പ്രശ്നങ്ങള്‍ വഴി മുടക്കി...
മെഡിക്കല്‍ വരെ കഴിഞ്ഞിട്ടും ഒരു തവണ പോകാന്‍ കഴിഞ്ഞില്ല...
അന്ന് കൂട്ടുകാരുടെ എല്ലാം വീട്ടില്‍  പോയി യാത്ര ചോദിച്ചു കെട്ടിപ്പിടിച്ചു കരഞ്ഞതാണ്...
ഇപ്പോള്‍ ആളുകളുടെ മുഖത്ത് നോക്കാന്‍ ഒരു മടി...
ആര് നോക്കി ചിരിച്ചാലും എന്നെ കളിയാക്കുന്നതാണോ എന്നൊരു സംശയം... മണിയംപാറ  കവലയിലേക്കു ഇറങ്ങാനേ കഴിയില്ല. 
രാവിലെ മുതല്‍ ഇബ്രാഹിം അവിടെ ഉണ്ടാകും... അവന്റെ ഒരു പൂ കച്ചോടം...
ബിന്‍ ഹുസൈന്റെ കാര്യം പറയാനേ ഇല്ല.  ദ്വയാര്‍ത്ഥ പ്രയോഗത്തില്‍ ഉസ്താദ് ആണല്ലോ...  
കുലുക്കത്തോടെ ബസ്‌ നിന്നു... മഴ ഇപ്പോഴും ചാറുന്നുണ്ട്.... ചെളി വെള്ളത്തിലൂടെ മുമ്പോട്ടു നടന്നു...
വീട്ടിലെത്തിയ പാടെ ബാഗിനുള്ളില്‍ അടിയിലായി തകിട് വെച്ചു... എന്തെല്ലാമോ അറബിയില്‍ എഴുതിയിട്ടുണ്ട്...
 മുകളില്‍ ഡ്രസ്സ്‌ എല്ലാം എടുത്തു വെച്ചു, ഇനി ആരും കാണില്ല ..

എയര്‍ ഹോസ്റ്റെസ്സിന്റെ ആന്ഗ്യം ശ്രദ്ധിക്കാതെ എല്ലാവരും വിമാനം ഇറങ്ങുന്നതിനു മുമ്പേ എഴുന്നേറ്റു..
ചെമ്പ് തകിടിന്റെ പോരിശ കൊണ്ടാകാം എല്ലാ പെട്ടെന്ന് കഴിഞ്ഞു, ഇനി കസ്റ്റംസ് ക്ലിയറന്‍സ് മാത്രമേ ഉള്ളു..
ബാഗുകളും, പെട്ടികളും ഓടിക്കൊണ്ടിരുന്നു..  കൂടെ വന്നവര്‍ക്കെല്ലാം അവരുടെ ലഗ്ഗേജ് കിട്ടി.  എന്റെ ബാഗിനെന്തു പറ്റി?  
വിമാനത്തില്‍ വെച്ചു പരിചയപ്പെട്ട ജമാലുദ്ധീനോട് പരിഭവം പറഞ്ഞു നിരാശയോടെ എയര്‍ പോര്ടിനു പുറത്തു കടന്നു.. 
അതാ അവിടെ... എന്റെ ബാഗ് കൈയില്‍ പിടിച്ച ഒരാളെ പോലീസ് അകമ്പടിയോടെ കൊണ്ട് പോകുന്നു..കൂടെ മത കാര്യ പോലീസും...
ജമാലുദ്ധീനെ അതാ എന്റെ ബാഗ്. അയാളുടെ കൈയില്‍ ..
തുറിച്ചു നോക്കിക്കൊണ്ട്‌ ജമാലുദ്ധീന്‍ പറഞ്ഞു... നിനക്കറിയാമോ ആ ബാഗിനുള്ളില്‍ മന്ത്രവാദ തകിടുണ്ടായിരുന്നു... ഇത് സൗദി അറേബ്യ ആണ് എന്നോര്‍ത്താല്‍ എല്ലാവര്ക്കും നല്ലത്...
ജമാലുദ്ധീന്‍ സ്വയം പറഞ്ഞു കൊണ്ട് നടന്നു നീങ്ങുമ്പോള്‍ അരയില്‍ കെട്ടിയിരിക്കുന്ന എലെസിന്റെ തണുപ്പ് സലീമിന്റെ ഞരമ്പിലേക്ക്  പടര്‍ന്നു...
READ MORE - പടരുന്ന വള്ളികള്‍
ചൊവ്വാഴ്ച, ഒക്‌ടോബർ 18, 2011

postheadericon അയാള്‍ കരയുകയാണ്...



നിങ്ങളുടെ നേതാവ് ഈ മാതിരി കരഞ്ഞത് ശരിയായില്ല``- കൊച്ചു കുട്ടികളെ പോലെ,
റൂമിലേക്ക്‌ കടന്നപ്പോള്‍ തന്നെ ജമാലിന്റെ  ഒളിയമ്പ്.   ദേവന്‍ മുഖം ഉയര്‍ത്താതെ  പുസ്തകത്തില്‍ തന്നെ മുഴുകി..  റൂമിയുടെ കവിതകളിലൂടെ ആത്മീയത തേടിയുള്ള യാത്രയിലാണ് ദേവന്‍.. പ്രവാസ ജീവിതത്തില്‍ ആകെയുള്ള മരുപ്പച്ച ഈ വായനയാണ്...

കമ്മ്യൂണിസത്തില്‍ നിന്നും ആത്മീയതയിലേക്കോ? 

ജമാലേ  ഞാന്‍ യാഥാര്‍ത്ഥ്യത്തെ അംഗീകരിക്കുന്നു... അതാണെന്റെ ആത്മീയത...
ഇവിടുത്തെ പാവപ്പെട്ടവന്റെ പ്രശ്നങ്ങളിലേക്ക് ഞാന്‍ തീര്‍ഥാടനം നടത്തുന്നു.. 
തന്മയീഭാവം... ഇലക്ട്രോണിക് കാല്‍ക്കുലേറ്റര്‍ വെച്ച് കണക്കു കൂട്ടുന്ന  നിനക്ക് അത് പറഞ്ഞാല്‍ മനസ്സിലാകില്ല.. ദേവന്‍ പുസ്തകം മടക്കി.

ചര്‍ച്ച ചൂട് പിടിയ്ക്കാന്‍ പോകുന്നു...  വരച്ചു കൊണ്ടിരുന്ന  ഫസലു കമ്പ്യൂട്ടറില്‍ നിന്നും ശ്രദ്ധ വിട്ടു ജമാലിന്റെ മുഖത്തേക്ക് നോക്കി...

ഓ  പിന്നെ,  ബ്ലോഗില്‍ ചെന്ന് നീ എന്റെ കവിത ഒന്ന് വായിച്ചു നോക്ക് ദേവാ.
അതില്‍ ദുഃഖം ഘനീഭവിച്ചു  നില്‍ക്കുകയാണ്.. അടര്‍ന്നു വീഴുന്ന കണ്ണീര്‍ മുത്തുകളിലാണ്
 അവരുടെ പ്രണയത്തെ ഞാന്‍ കോര്‍ത്തത്.. എന്നിട്ട് ആ എന്നോടാണോ  തന്മയീഭവത്തെ കുറിച്ച്...
ജമാല്‍ ഉടക്കാനാണ് ഭാവം...


സലീമും, ഇബ്രാഹിമും റൂമിലേക്ക്‌ വന്നത് വാ പൊത്തി  ചിരിച്ചു കൊണ്ടാണ്..
ഞങ്ങളുടെ  പാര്‍ടിയിലേക്ക് പോരെ ദേവാ.   ഈ കരച്ചില്‍ പാര്ടിയെക്കള്‍ അതാണ്‌ നിനക്ക് നല്ലത്...
സലിം കൈയിലിരുന്ന പ്രധിരോധതിന്റെ ലഖുലേഖ എടുത്തു മേശമേല്‍ വെച്ചു. 

ദേവന്‍ സോപ്പും,  തോര്‍ത്തും എടുത്തു കൊണ്ട് പുറത്തേക്കിറങ്ങി...
എല്ലാവരുടെയും ഡ്യൂട്ടി കഴിയാറായി; ഇനി  സൈനിക ലൈനിന്റെ കനല്‍ ‍ മനസ്സില്‍  ‍എരിയുന്ന മുരളിയേട്ടന്‍ വരും, വലതു പക്ഷത്തിന്റെ കൂടെ കൂടി തൊലി ഉരിയും..



നേതാവിന്റെ പാരലമെന്ററി വ്യാമോഹം ആണോ അദ്ധേഹത്തെ കരയിച്ചത്..
ദേവന്റെ ചിന്തകള്‍ കാട് കയറി... ബിംബങ്ങള്‍ ഉടയുന്നു.....

തല തോര്‍ത്തി തിരിച്ചു വരുമ്പോള്‍, ആബിദിന്റെ റൂമിലേക്ക്‌ നോട്ടം തെറ്റി... 
ഭിത്തിയില്‍ പച്ച ഫ്രൈമില്‍  ഒരു പുലി ജന്മം. 
ചാട്ടുളികള്‍  അചഞ്ചലമായി നേരിട്ട ആബിദിന്റെ നേതാവ്. 


ദേവന്റെ മനസ്സില്‍ ഇരുട്ട് മൂടി.. 
മനസ്സിന്റെ ഏതോ മൂലയില്‍ നിന്നും ഒരു മുദ്രാവാക്യം കേട്ടു;

രക്തസാക്ഷികള്‍ അമരന്മാര്‍. അമരന്മാരവര്‍ ധീരന്മാര്‍
ധീരന്മാരുടെ ചേതനയാണ്‌ ഞങ്ങടെ നെഞ്ചിലെ ചങ്കൂറ്റം...
READ MORE - അയാള്‍ കരയുകയാണ്...
Related Posts Plugin for WordPress, Blogger...

friends

Popular Posts

എന്നെക്കുറിച്ച്

Photoshop Malayalam

ജാലകം

ആകെ പേജ്‌കാഴ്‌ചകള്‍

Share