ഞായറാഴ്‌ച, ഒക്‌ടോബർ 30, 2011

postheadericon പടരുന്ന വള്ളികള്‍

ബസിനുള്ളില്‍ ഇരുട്ടാണ്‌.... പുറത്തു മഴ പെയ്യുന്നു... 
ഡ്രൈവറുടെ മുമ്പിലുള്ള ദൈവങ്ങളുടെ ചിത്രത്തിന്  മുമ്പില്‍ ഒരു ചെറിയ ബള്‍ബ്‌ എരിയുന്നുണ്ട്‌...
ചിത്രങ്ങള്‍  മതേതരത്വം വിളിച്ചോതുന്നു.... മഞ്ഞക്കുളം ഔലിയായും, വേളാങ്കണ്ണി മാതാവും, ചോറ്റാനിക്കര അമ്മയും....
മഞ്ഞയും, ചുവപ്പും ചരടുകള്‍ കൊണ്ട് നിറഞ്ഞ ഡ്രൈവറുടെ കൈകള്‍ ഗിയറില്‍ അഭ്യാസം തുടര്‍ന്നു... 
സലിം തന്റെ തെറുത്തു വെച്ചിരുന്ന ഷര്‍ട്ട്‌ന്റെ മടക്കില്‍ തപ്പി നോക്കി...
 സിദ്ധന്‍  മന്ത്രിച്ചു തന്ന ചെമ്പ് തകിടാണ്...
ഈ ചെമ്പ് തകിട് കൊണ്ടുപോയി യാത്രക്കുള്ള ബാഗിന്റെ ഉള്ളില്‍ വെച്ചാല്‍ യാത്ര സുഖകരമാകും...
എത്രയോ ചരടുകള്‍ ചെറുപ്പം മുതല്‍ സിദ്ധന്‍ മന്ത്രിച്ചു  തന്നിരിക്കുന്നു... 
ചെറുപ്പത്തില്‍ `ഡ്രാക്കുളയുടെ``  നോവല്‍ വായിച്ചു പനിച്ചു കിടന്നപ്പോള്‍ ഒറ്റ ഊത്ത് കൊണ്ടാണ് സിദ്ധന്‍ പനി മാറ്റിയത്...

അളിയന്‍ അയച്ചു തന്ന ഒരു വിസയിലും ഇവിടെ നിന്നും കയറിപ്പോകാന്‍ കഴിഞ്ഞില്ല.. എന്തെങ്കിലും പ്രശ്നങ്ങള്‍ വഴി മുടക്കി...
മെഡിക്കല്‍ വരെ കഴിഞ്ഞിട്ടും ഒരു തവണ പോകാന്‍ കഴിഞ്ഞില്ല...
അന്ന് കൂട്ടുകാരുടെ എല്ലാം വീട്ടില്‍  പോയി യാത്ര ചോദിച്ചു കെട്ടിപ്പിടിച്ചു കരഞ്ഞതാണ്...
ഇപ്പോള്‍ ആളുകളുടെ മുഖത്ത് നോക്കാന്‍ ഒരു മടി...
ആര് നോക്കി ചിരിച്ചാലും എന്നെ കളിയാക്കുന്നതാണോ എന്നൊരു സംശയം... മണിയംപാറ  കവലയിലേക്കു ഇറങ്ങാനേ കഴിയില്ല. 
രാവിലെ മുതല്‍ ഇബ്രാഹിം അവിടെ ഉണ്ടാകും... അവന്റെ ഒരു പൂ കച്ചോടം...
ബിന്‍ ഹുസൈന്റെ കാര്യം പറയാനേ ഇല്ല.  ദ്വയാര്‍ത്ഥ പ്രയോഗത്തില്‍ ഉസ്താദ് ആണല്ലോ...  
കുലുക്കത്തോടെ ബസ്‌ നിന്നു... മഴ ഇപ്പോഴും ചാറുന്നുണ്ട്.... ചെളി വെള്ളത്തിലൂടെ മുമ്പോട്ടു നടന്നു...
വീട്ടിലെത്തിയ പാടെ ബാഗിനുള്ളില്‍ അടിയിലായി തകിട് വെച്ചു... എന്തെല്ലാമോ അറബിയില്‍ എഴുതിയിട്ടുണ്ട്...
 മുകളില്‍ ഡ്രസ്സ്‌ എല്ലാം എടുത്തു വെച്ചു, ഇനി ആരും കാണില്ല ..

എയര്‍ ഹോസ്റ്റെസ്സിന്റെ ആന്ഗ്യം ശ്രദ്ധിക്കാതെ എല്ലാവരും വിമാനം ഇറങ്ങുന്നതിനു മുമ്പേ എഴുന്നേറ്റു..
ചെമ്പ് തകിടിന്റെ പോരിശ കൊണ്ടാകാം എല്ലാ പെട്ടെന്ന് കഴിഞ്ഞു, ഇനി കസ്റ്റംസ് ക്ലിയറന്‍സ് മാത്രമേ ഉള്ളു..
ബാഗുകളും, പെട്ടികളും ഓടിക്കൊണ്ടിരുന്നു..  കൂടെ വന്നവര്‍ക്കെല്ലാം അവരുടെ ലഗ്ഗേജ് കിട്ടി.  എന്റെ ബാഗിനെന്തു പറ്റി?  
വിമാനത്തില്‍ വെച്ചു പരിചയപ്പെട്ട ജമാലുദ്ധീനോട് പരിഭവം പറഞ്ഞു നിരാശയോടെ എയര്‍ പോര്ടിനു പുറത്തു കടന്നു.. 
അതാ അവിടെ... എന്റെ ബാഗ് കൈയില്‍ പിടിച്ച ഒരാളെ പോലീസ് അകമ്പടിയോടെ കൊണ്ട് പോകുന്നു..കൂടെ മത കാര്യ പോലീസും...
ജമാലുദ്ധീനെ അതാ എന്റെ ബാഗ്. അയാളുടെ കൈയില്‍ ..
തുറിച്ചു നോക്കിക്കൊണ്ട്‌ ജമാലുദ്ധീന്‍ പറഞ്ഞു... നിനക്കറിയാമോ ആ ബാഗിനുള്ളില്‍ മന്ത്രവാദ തകിടുണ്ടായിരുന്നു... ഇത് സൗദി അറേബ്യ ആണ് എന്നോര്‍ത്താല്‍ എല്ലാവര്ക്കും നല്ലത്...
ജമാലുദ്ധീന്‍ സ്വയം പറഞ്ഞു കൊണ്ട് നടന്നു നീങ്ങുമ്പോള്‍ അരയില്‍ കെട്ടിയിരിക്കുന്ന എലെസിന്റെ തണുപ്പ് സലീമിന്റെ ഞരമ്പിലേക്ക്  പടര്‍ന്നു...

3 അഭിപ്രായ(ങ്ങള്‍):

ഇടശ്ശേരിക്കാരന്(വെടിവട്ടം) പറഞ്ഞു...

അനാചാരങ്ങള്‍ക്കെതിരെ ഘോരഗോരം ശബ്ദിക്കുന്ന സലിംഗുരുകുലത്തിനെ ബാഗില്‍ ചെമ്പ് തകിടോ കൂടെനടക്കുന്ന സലീമിനു പണികൊടുത്തല്ലേ,,,ഇതു വേണമായിരുന്നോ>>ജമാലുദ്ധീന്‍ സ്വയം പറഞ്ഞു കൊണ്ട് നടന്നു നീങ്ങുമ്പോള്‍ അരയില്‍ കെട്ടിയിരിക്കുന്ന എലെസിന്റെ തണുപ്പ് ഞരമ്പിലേക്ക് പടര്‍ന്നു...
ഹ ഹ ചിരിപ്പിച്ചു കൊല്ലും നിങ്ങള്‍

ഫസലുൽ Fotoshopi പറഞ്ഞു...

അല്ലെങ്കിലും ഇവന്മാരൊക്കെ ഇങ്ങനെയാ, പുരോഗമനം പ്രസംഗിക്കുമെന്നേയുള്ളു...

നാമൂസ് പറഞ്ഞു...

വായിച്ചു.
രസിച്ചു.

Related Posts Plugin for WordPress, Blogger...

friends

Popular Posts

എന്നെക്കുറിച്ച്

Photoshop Malayalam

ജാലകം

ആകെ പേജ്‌കാഴ്‌ചകള്‍

Share