ഞായറാഴ്‌ച, സെപ്റ്റംബർ 25, 2011

postheadericon രണ്ടാമൂഴം


നിന്റെ കയ്യിലെ കൂര്‍ത്ത മുള്ളൊക്കെയെന്‍‌
പ്രാണനില്‍ കുത്തിതറച്ചു കൊള്ളൂ !!!!

KP മുഹമ്മദിന്റെ വരികള്‍ ഹൃദയത്തിലെവിടെയോ കോര്‍ത്ത്‌ വലിച്ചു.  മനപ്പൂര്‍വമായിരുന്നില്ല ഇന്നലെ ബ്ലോഗില്‍ അവരെ എല്ലാം മറന്നത് .   
 അപരിചിതമായ  ബ്ലോഗ്‌ ലോകത്തേക്ക് റാക്കിന്റെ കവിതയെ പിന്‍ തുടര്‍ന്നാണ് എത്തിയത്.
 താങ്കള്‍ക്ക് എന്തെങ്കിലും എഴുതാനുണ്ടോ?  റാക്ക് ചോദിച്ചു PM  ലൂടെ...
കവിതയുടെ ഒരു അസ്കിത പണ്ട്  ഉണ്ടായിരുന്നു..
ഹേയ്. അത് വേണ്ട ....  ഞാന്‍ ഉണ്ടല്ലോ ഇവിടെ.... രാകിന്റെ അക്ഷരങ്ങള്‍  ഒന്ന് വിറച്ചു....  ആ നിഷ്കളങ്കന്റെ കവിത ഇപ്പോള്‍ തന്നെ പ്രശ്നമുണ്ടാക്കുന്നുണ്ട്.  റാക്കിന്റെ ആത്മഗതം. 
ഞാന്‍ കഥ എഴുതിയാലോ?  എന്റെ മനസ്സിലെ ത്രെഡ് രാകിനോട് മൊഴിഞ്ഞു.
 പിന്നെ അധികം ഒന്നും എഴുതാന്‍ നിക്കണ്ട.  ഇന്നലെ ജിബ്രാന്‍ പറഞ്ഞത് കേട്ടല്ലോ.   റാക്കിന്റെ ബ്ലോഗ്‌ ടിപ്....
കുടുംബാസൂത്രണ വിഷയത്തില്‍ നിഷ്കുവിന്റെയും,  വൈശാക് മോഹന്റെ  പ്രധിബധതയുടെ ഒടുവിലാണ്   ജിബ്രാന്‍  വൈകി കടന്നു വന്നത്. ജിബ്രാന്‍ രണ്ടു ഷട്ടില്‍ ബാറ്റ് വാങ്ങി വെച്ചിരുന്നു.  കളി തുടങ്ങിയിട്ടുണ്ടാകും. 
മൈകില്‍ ജിബ്രാന്റെ സ്ഫുടതയാര്‍ന്ന ശബ്ദം.... റൂം ഒരു കുളമായി പ്രധിബിംബിച്ചു.....മൈക്‌ ഒരു താമരയായി  കുളത്തിന് നടുവില്‍ .   ചുറ്റും തുറിച്ചു നോക്കുന്ന പലതരത്തിലുള്ള ID കള്‍. 
പെട്ടെന്ന് കുളത്തില്‍ ഓളങ്ങള്‍...   ബിന്‍ ഹുസൈന്‍ താമര തണ്ടിലേക്ക് കൈ നീട്ടിയിട്ടുണ്ട്.  നാട്ടിലായത് കൊണ്ട് മൈക്‌ എടുത്തു അയല്‍വക്ക ക്കാരെ ഇപ്പോള്‍ ബുദ്ധിമുട്ടിക്കുന്നത് കാണുന്നില്ല. 
വൈവിധ്യം മയില്‍ പീലി വിടര്‍ത്തിയാടുന്ന ഈ  മണിയം പാറയില്‍,    മയിലിനെ വാറ്റി എണ്ണ എടുക്കുന്ന വൈദ്യന്മാര്‍.....   ..... ‍കഷണ്ടിക്ക് മരുന്നുമായി ലാട വൈദ്യനും അദ്ധേഹത്തിന്റെ സുഹൃത്ത്‌  അറബി വൈദ്യനും... റൂമിലെ ഒരേ തൂവല്‍ പക്ഷികള്........
ബിന്‍ ഹുസൈനെ ഓര്‍ത്തപ്പോഴാണ് കഷണ്ടിയുടെ മരുന്ന് ഓര്‍മ്മ വന്നത്....  മഹാ പാമരനോ? , ഏയ് ...  ഇനി തേച്ചിട്ട്  കാര്യം ഉണ്ടോ?

അബഹ യില്‍ നിന്നും km കരിപ്പോള്‍ ഇന്നലെ എത്തി നോക്കി കടന്നു കളഞ്ഞു...  ആര്‍ വില്ല അദ്ധേഹത്തെ ഇക്കാ എന്ന് വിളിച്ചതില്‍ ദേഷ്യം ഉണ്ടാവും.... ഞാന്‍ ആര്‍ വില്ലയോടു പല പ്രാവശ്യം പറഞ്ഞിട്ടുണ്ട്... വേണ്ട എന്ന്.   പഴയ നമസ്കാരം പറഞ്ഞു കൊണ്ട് അവതരിക്കുന്ന നടേരിയന്‍  നാട്ടില്‍ പോയപ്പോള്‍ ഒരു വാക് പറഞ്ഞില്ല.  പണ്ട് ഒരു നല്ല മനുഷ്യന്‍ ആയിരുന്നു.  അബുധാബിയിലെ  കണ്ണന്ജിക്കുന്ന  പ്രകാശം   അദ്ധേഹത്തെ ഗ്രസിച്ചിരിക്കാം...  മണിയം പാറയില്‍ റിമാസിനു അഡ്മിന്‍ പവര്‍ കിട്ടിയ പോലെ..... .  പണ്ട് അഡ്മിന്‍ കോട്ട് ഇട്ടു നടക്കുമ്പോള്‍ apm ജിയോട് മിണ്ടാറില്ലത്രെ റിമാസ്.... ഇന്നിപ്പോ apm ജിയുടെ ചുവന്ന ബനിയന്റെ മുമ്പില്‍ റിമാസിന്റെ കോട്ടിനെ പറ്റി എന്ത് പറയാന്‍.  

  ഈ പ്രവാസ ജീവിതത്തിന്റെ മഗരിബിനു ശേഷം എത്ര ID  കള്‍ നമ്മെ കടന്നു പോകുന്നു.....  ഞാന്‍ കണ്ടിട്ടില്ലാത്ത AJ എടപ്പാള്‍, കാളികാവ്, AG  കോട്ടക്കല്‍..... ഇപ്പോള്‍ മൈക്‌ എടുക്കാതെ  ഇടയ്ക്കിടെ എത്തി നോക്കുന്ന പാട്ടുകാരനായ  ഓ.വി ശാദുലി ...... ചുരങ്ങയുടെ കഥയുമായി കമ്മ്യൂണിസ്റ്റ്‌ റംസാന്‍.....
ആവേശത്തോടെ പ്രസ്ന്ഗിക്കുന്ന കഷണ്ടിക്കാരന്‍ നാസിമുത്തു .........ഒരിക്കല്‍ മാത്രം ഞാന്‍ കേട്ട മണിയം പാറ എന്ന റൂം ഉടമസ്ഥന്‍.... കാര്യ ഗൌരവത്തോടെ സംസാരിക്കുന്ന ഉണ്ടന്‍ !   റൂമിന്റെ ഏതോ മൂലയില്‍ ഉദ്വേഗത്തോടെ ശ്രദ്ധിച്ചിരിക്കുന്ന കബീക്ക........എന്റെ അയല്‍വക്കക്കാരന്‍  ചൂടന്‍ അന്തുരു ....... വല്ലപ്പോഴും നിശബ്ദത ഭേദിക്കുന്ന  സിദ്ദീക്ക് പാലക്കാട്‌... ഈജിപ്റ്റ്‌ ഇഖ്വാനി വിപ്ലവത്തെ പുച്ച്ചിക്കുന്ന   ആബിദ്‌ പി വി പി ....ഇടക്കിടെ  മൌനം ഭഞ്ജിക്കുന്ന സാന്മാര്‍ഗി.....


വീണ്ടും kp മുഹമ്മദിന്റെ വരികള്‍ ചെവിയില്‍ പ്രധി ധ്വനിച്ചു.....

. ഇല്ലല്ല politrics നിന്നൊടൊരിക്കലും
ചൊല്ലില്ല ഞാനൊരു നന്ദിപ്പോലും........

1 അഭിപ്രായ(ങ്ങള്‍):

ഇടശ്ശേരിക്കാരന്(വെടിവട്ടം) പറഞ്ഞു...

ഇന്നിപ്പോ apm ജിയുടെ ചുവന്ന ബനിയന്റെ മുമ്പില്‍ റിമാസിന്റെ കോട്ടിനെ പറ്റി എന്ത് പറയാന്‍.ഹലോ പൊളിട്രിക്സ്‌ ഈ വരി എനിക്ക് വല്ലാതെ ഇഷ്ട്ടമയീ പിന്നെ "കെ പി മുഹമ്മദു"നിങ്ങള്ക്ക് വല്ല കൈവിഷം തന്നിരികുന്നോ?അതോ അയാളാണോ നിങ്ങളുടെ മാര്‍ഗദര്ശിനി എന്തായാലും കൊള്ളാം,ഇനി എനിക്ക് ബൈലുക്സില്‍ വന്നില്ലന്കിലും നിങ്ങളുടെ ബ്ലോഗുവായിച്ചാല്‍ മതിയല്ലോ NB നിഷ്കളങ്കനെ താങ്കള്‍ വീണ്ടും അവഹേളിച്ചു,ആ മഹാനായ വ്യക്തിയെ ചെറുതായി ഒന്ന് പരാമര്ഷിചെല്ലാതെ കുടുതലോന്നും പറഞ്ഞില്ല

Related Posts Plugin for WordPress, Blogger...

friends

Popular Posts

എന്നെക്കുറിച്ച്

Photoshop Malayalam

ജാലകം

ആകെ പേജ്‌കാഴ്‌ചകള്‍

Share